മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്ന് വിഡി സതീശൻ; വിജയത്തിന് ശേഷമുള്ള ആദ്യ അഭിമുഖം, വിജയ ഫോർമുല തുറന്നുപറഞ്ഞ് നേതാവ്

Published : May 04, 2026, 05:46 PM ISTUpdated : May 04, 2026, 05:54 PM IST
vd satheesan

Synopsis

മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്നും പാർട്ടി തീരുമാനിക്കട്ടെയെന്നും കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ. ജനത്തിന്റ പ്രതീക്ഷ വളരെ വലുതാണെന്ന് വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്നും പാർട്ടി തീരുമാനിക്കട്ടെയെന്നും കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ. ജനത്തിന്റ പ്രതീക്ഷ വളരെ വലുതാണ്. വരട്ടേയെന്നും ഇത്രയും എത്തിയില്ലേയെന്നും വിഡി സതീശൻ പറഞ്ഞു. വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ആദ്യ അഭിമുഖത്തിലാണ് വിഡി സതീശൻ്റെ തുറന്നുപറച്ചിൽ. 

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വളരെ കൃത്യമായാണ് സതീശൻ മറുപടി നൽകിയത്. തമ്മിൽ തല്ലി പിരിഞ്ഞാൽ ജനം പൊറുക്കില്ല. ഹൈക്കമാൻഡിന് നടപടിക്രമങ്ങൾ ഉണ്ട്. ഞങ്ങൾ ആരും സംസാരിച്ചു തർക്കം ഉണ്ടാക്കിയിട്ടില്ല. റേറ്റിങ് കൂട്ടാൻ ചിലർ ചെയ്യുന്ന അൺ എത്തിക്കൽ രീതികൾക്ക് പുറകെ പോവരുത്. തൻ്റെ ഉള്ളിൽ ഒരു നമ്പർ ഉണ്ടായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആയില്ലെങ്കിൽ തീരുമാനം തന്റെ പാർട്ടിയുടേതാണ്. വാക്കുപാലിക്കാൻ കഴിഞ്ഞു. അത് സോണിയക്ക് കൊടുത്ത വാക്കാണ്. അവർക്ക് എന്നും വാത്സല്യമാണെന്നും സതീശൻ പറഞ്ഞു.

നൂറിലധികം സീറ്റ് മനസ്സിലുണ്ടായിരുന്നു. 102സീറ്റിനെ അത്ഭുതത്തോടെ കാണുന്നു. വിട്ടുപോയവരെ തിരികെ എത്തിക്കാൻ നിശബ്ദ പ്രവർത്തനം നടത്തി. ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പേര് എഴുതിവെച്ചു.. അവരെ നിരന്തരം കണ്ടു. 90% പേരെ തിരിച്ചെത്തിച്ചു. വിസ്മയങ്ങൾ ഉണ്ടായി. ഉത്തമ കമ്യൂണിസ്റ്റ്കാരുടെ വോട്ട് കിട്ടി. 15 സീറ്റിൽ ടൈറ്റ് മത്സരമായിരുന്നു. ട്രെൻഡ് വന്നാൽ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. തുടർ തോൽ‌വിയിൽ പ്രവർത്തകരുടെ മനസ്സ് തകർന്നിരുന്നു. നേതാക്കളാണ് അവർക്ക് ആത്മവിശ്വാസം നൽകേണ്ടിയിരുന്നത്. വനവാസ പ്രഖ്യാപനം അണികളുടെ ആത്മ വിശ്വാസം കൂട്ടാനാണ്. കൊട്ടക്കണക്ക് പറഞ്ഞിട്ടില്ല. തോൽക്കില്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു. വനവാസം പ്രഖ്യാപനം തോൽക്കില്ല എന്ന ഉറപ്പിലായിരുന്നു. തോറ്റാൽ എന്റെ പരാജയമായിരുന്നു. തോറ്റാൽ കടിച്ചു തൂങ്ങില്ലെന്ന് ഉറപ്പിച്ചു. അങ്ങനെ എങ്കിൽ സ്ഥാനങ്ങൾക്ക് വേണ്ടി കടിച്ചുതൂങ്ങില്ല എന്ന് ഉറപ്പിച്ചു. സർവ്വേകൾ പെയ്ഡ് ആയിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. 

എറണാകുളത്ത് ഭരിക്കാൻ ഭൂരിപക്ഷം കിട്ടും എന്ന് പറഞ്ഞു. ഒരു ഡസൻ മന്ത്രിമാർ തോൽക്കും എന്ന് പറഞ്ഞു. അണികൾ സർവ്വേ കണ്ട് തകർന്നുപോവാതിരിക്കാൻ കൂടി പറഞ്ഞതാണ്. ഒരു വിഭാഗം മാധ്യമങ്ങൾ തനിക്കെതിരെ പ്രചാരണം നടത്തി. നുണേശൻ വിമർശനം ആസ്വദിച്ചു.

എനിക്ക് പി ആർ വർക്ക് ആയി. ഹീനമായ ആക്രമണം നടത്തി. പഠിച്ചു പറയുന്നു എന്നതായിരുന്നു എന്റെ പ്ലസ് പോയിന്റ്. അത് ഇല്ലാതാക്കാൻ നടത്തിയ പ്രചാരണം പിആർ സംഘം സിപിഎമ്മിന് ദോഷമായി. ചതിക്കില്ല എന്ന വിശ്വാസം ജനങ്ങൾക്കുണ്ട്. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാറില്ല. അവർ കിടക്കാൻ പറഞ്ഞാൽ കിടക്കില്ല. കേരളം മതേതരമാണ്. സമുദായിക നേതാക്കളെ കാണാറുണ്ട്. ഇനിയും കാണും.

അതിനു മോശം വരുത്തരുത്. നിലപാട് ഇല്ലാത്തവരോട് ജനത്തിന് പുച്ഛം ആയിരിക്കും. കേരളം മതേതരം എന്ന മലയാളിയുടെ പ്രഖ്യാപനം ആണ് ഫലം. നിലപാടിന് എപ്പോഴും വോട്ട് ഉണ്ട്. നിലപാടുകളിൽ വ്യക്തിപരമായ റിസ്ക് ഉണ്ട്. റിസ്ക്കിനേക്കാൾ വലുത് നിലപാടാണ്. വോട്ട് ബാങ്ക് ഉണ്ടെങ്കിൽ കയ്യിൽ വെച്ചാൽ മതി എന്ന് പറഞ്ഞു. ചെറുപ്പക്കാർ യുഡിഎഫിനൊപ്പം നിന്നു. വാഗ്ദാനം നടപ്പാക്കിയില്ലെങ്കിൽ ജനം പരിഹസിക്കും. നടപ്പാക്കേണ്ടത് ബാധ്യതയാണെന്നും വിഡി സതീശൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എലത്തൂരിൽ ഏ കെ ശശീന്ദ്രന് തോൽവി; വിദ്യ ബാലകൃഷ്‍ണന് അട്ടിമറി ജയം
യുഡിഎഫ് തേരോട്ടത്തിലും വടക്കാഞ്ചേരിയില്‍ വിജയം വിടാതെ എല്‍ഡിഎഫിന്‍റെ സേവിയര്‍ ചിറ്റിലപ്പള്ളി