'മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ'; വി ഡി സതീശൻ

Published : May 04, 2026, 03:29 PM IST
v d satheesan

Synopsis

കേരളത്തിലെ യുഡിഎഫിന്റെ അട്ടിമറി വിജയത്തിൽ  പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേയെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം: കേരളത്തിലെ യു ഡി എഫിന്റെ വൻ വിജയത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ, മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ, ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേയെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. കേരളം ജയിച്ചുവെന്നും ഇനി യു ഡി എഫ് നയിക്കുമെന്നും വി ഡി സതീശൻ. തൂക്കി ടീം യു ഡി എഫ് എന്ന കാർഡ് പങ്കുവച്ചാണ് പോസ്റ്റ്

വി ഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അതേ സമയം, അമ്പലപ്പുഴയിലെ വോട്ടുകളിലെ വൻ ഭൂരിപക്ഷത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് ജി സുധാകരൻ. കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികൾ ആക്കിയവർക്കുള്ള മറുപടിയാണിതെന്ന് ആദ്യ പ്രതികരണം. കുറെ പേരുടെ വകയാണ് സിപിഎം എന്ന് കരുതിയവർക്കുള്ള മറുപടിയാണിത്. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന പഴയ വാക്യം ചിന്തിച്ചവർക്ക് മറുപടിയാണിത്. ജനകീയ സ്വതന്ത്രൻ ആയിട്ടാണ് ആണ് താൻ മത്സരിച്ചതെന്നും ഏറ്റവും വലിയ മതേതര പാർട്ടി ആയ കോൺഗ്രസ് പിന്തുണച്ചുവെന്നും ജി സുധാകരൻ. മുസ്ലിം ലീഗ് മതേതര നിലപാടുള്ള കക്ഷിയാണ്. മുസ്ലിം സമുദായം പിന്തുണച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്‌ പിന്തുണ തണൽ ആയി പരിരക്ഷ നൽകിയെന്നും എല്ലാ പ്രവർത്തനവും നടത്തിയത് കോൺഗ്രസ്‌ ആണെന്നും ജി സുധാകരന്റെ പ്രതികരണം. പണം മുടക്കിയതും കോൺഗ്രസ്‌ തന്നെയാണ്. സിപിഎം പ്രവർത്തകരെ ആരും നിയന്ത്രിക്കാനില്ലെന്നും കന്നുകാലികളെ അഴിച്ചുവിട്ടത് പോലെ കുറെ എണ്ണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്നെ ചെറ്റ എന്ന് വിളിച്ചു. ചെറ്റക്കുടികൾ താമസിക്കുന്നവരുടെ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അവർക്കു വേണ്ടിയാണ് പാർട്ടി നിലകൊണ്ടത്. സിപിഎം ഒരു ശിഖണ്ടിയെന്നും ജി സുധാകരൻ പ്രതികരിച്ചു. ഇപ്പൊ അത് കമ്മ്യൂണിസ്റ്റ്‌ ആണോയെന്നും ജി സുധാകരൻ ചോദിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരാജയം കൈവിടാതെ കെ സുരേന്ദ്രൻ; മഞ്ചേശ്വരത്ത് വൻ ഭൂരിപക്ഷത്തിൽ എകെഎം അഷ്റഫ്
ശോഭയ്ക്കും കുമ്മനത്തിനും സുരേന്ദ്രനും സാധിക്കാത്തത്, ബിജെപിയുടെ ഹീറോയായി ബി ബി ഗോപകുമാർ; ചാത്തന്നൂരിൽ വാനിലുയർന്ന് കാവിക്കൊടി