തോപ്പുംപടിയിൽ ആരേലും പറഞ്ഞാൽ പ്രതികരിക്കാൻ ഞങ്ങളില്ല; കെ.വി.തോമസിനെ പരിഹസിച്ച് വിഡി സതീശൻ

Published : May 05, 2022, 02:09 PM IST
 തോപ്പുംപടിയിൽ ആരേലും പറഞ്ഞാൽ പ്രതികരിക്കാൻ ഞങ്ങളില്ല; കെ.വി.തോമസിനെ പരിഹസിച്ച് വിഡി സതീശൻ

Synopsis

സിപി എമ്മിൽ എറണാകുളത്തു രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കേട്ടുകേൾവിയില്ലാത്ത ത‍ർക്കമാണ് നടക്കുന്നത്. 

കൊച്ചി: സിപിഎമ്മിലേത് കേട്ടുകേൾവിയില്ലാത്ത തർക്കമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും തമ്മിലുള്ള തർക്കമാണ് എൽഡിഎഫിലെ സ്ഥാനാർഥി നിർണയം വൈകാൻ കാരണമെന്നും വി ഡി സതീശൻ പറഞ്ഞു. 

സിപി എമ്മിൽ എറണാകുളത്തു രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. കേട്ടുകേൾവിയില്ലാത്ത ത‍ർക്കമാണ് നടക്കുന്നത്. അതിനാലാണ് സ്ഥാനർത്ഥി നിർണയം ഇത്രയും വൈകുന്നത്. എന്നാൽ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് രണ്ടുതരം നീതിയാണ്. ഇതേക്കുറിച്ച് നിശബ്ദത പാലിച്ച് കോൺ​ഗ്രസിൽ പ്രശ്നമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങൾ കോൺഗ്രസിന്റെ പുറകെ മാത്രം നടക്കുന്നു. സിപിഎമ്മിലെ തർക്കം മറച്ചു വെക്കാൻ കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥി വരും എന്ന് പ്രചരിപ്പിക്കുന്നുണ്ട്. തോപ്പും പടിയിൽ നിന്നും ആരേലും എന്തെങ്കിലും പറഞ്ഞെന്നു പറഞ്ഞു ഇനി തങ്ങളോട് പ്രതികരണം ചോദിക്കരുതെന്ന് കെവി തോമസിനെ പരിഹസിച്ചു കൊണ്ട് സതീശൻ പറഞ്ഞു. തൃക്കാക്കരയിൽ വികസന അജണ്ട ചർച്ച ആകുന്നത് നല്ലത്. എറണാകുളത്തു എന്ത് വികസന പദ്ധതി വന്നപ്പോഴും എതിർത്തവരാണ് സിപിഎമ്മുകാരെന്നും വികസനം വേണം വിനാശം വേണ്ടെന്നും വിഡി സതീശൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും എന്ന് വാക്ക് പാലിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. തൃക്കാക്കരയിൽ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിക്ക് വിജയം ഉറപ്പാണ്. വിജയത്തിന് ഇടങ്കോൽ ഇടുന്ന ആരും മുന്നണിയിൽ ഇല്ല. ഇടതു പക്ഷത്താണ് ആശങ്ക. തൃക്കാക്കരയിലേക്ക് പറഞ്ഞു കേട്ട സ്ഥാനാർഥിയെ എൽഡിഎഫിന് പിൻവലിക്കേണ്ടി വന്നുവെന്നും കെ.സുധാകരൻ പറഞ്ഞു. എല്ലാ കാലഘട്ടത്തിലും വികസന വിരുദ്ധ നിലപാട് സ്വീകരിച്ചത് സിപിഎമ്മാണെന്നും വികസനത്തെ കുറിച്ച് തുറന്ന ചർച്ചക്ക് സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്