'ഒരു അധ്യാപകന് അഭിപ്രായം പറയാൻ കഴിയില്ലേ? കൊവിഡ് കാലത്തെ മരണ സംഖ്യ സർക്കാർ ഒളിപ്പിച്ചു വച്ചു'; പ്രതിപക്ഷ നേതാവ്

Published : Jul 05, 2025, 11:36 AM IST
VD Satheesan

Synopsis

ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സൂംബ വിവാദത്തിൽ അധ്യാപകനെ സസ്പെന്റ് ചെയ്തതിനെതിരെയും പ്രതികരണം. 

തിരുവനന്തപുരം: ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് മരുന്ന് വിതരണമടക്കം പ്രതിസന്ധിയിലാണ്. ആരോഗ്യമേഖല ആകെ സ്തംഭിച്ചുവെന്നും അഴിമതിമയെല്ലാം പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം പ്രതികരിച്ചു. കൊവിഡ് കാലത്തെ മരണ സംഖ്യയടക്കം സർക്കാ‍ർ ഒളിച്ചു വച്ചുവെന്നും വിഡി സതീശൻ.

സൂംബ വിവാദത്തിൽ അധ്യാപകനെ സസ്പെന്റ് ചെയ്തതിനെതിരെയും വി ഡി സതീശൻ പ്രതികരിച്ചു. ഒരു അധ്യാപകന് അഭിപ്രായം പറയാൻ കഴിയില്ലേയെന്നും അഭിപ്രായം പറഞ്ഞതിന് അധ്യാപകനെ സസ്പെന്റ് ചെയ്തത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം