ട്യൂഷൻ കഴിഞ്ഞ് റോ‍ഡ് മുറിച്ചുകടക്കവേ പിക്ക് അപ് വാനിടിച്ച് അപകടം: പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Published : Jul 05, 2025, 11:14 AM ISTUpdated : Jul 05, 2025, 01:06 PM IST
accident death

Synopsis

തൃശ്ശൂർ പുതുക്കാട് പിക്കപ്പ് വാനിടിച്ച് പ്ലസ് ടൂ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

തൃശ്ശൂർ: നന്തിക്കര സെൻ്ററിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു.പുതുക്കാട് വടക്കെ തൊറവ് ചിരുകണ്ടത്ത് മോഹനൻ്റെ മകൾ 17 വയസുള്ള വൈഷ്ണ ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ ഏഴരക്കായിരുന്നു അപകടം. ബസ് ഇറങ്ങി സഹപാഠിയോടൊപ്പം ട്യൂഷൻ സെൻ്ററിലേക്ക് പോകാൻ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് കള്ള് കൊണ്ടുപോയിരുന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പിക്കപ്പിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ തെറിച്ചുവീണ വൈഷ്ണയെ നാട്ടുകാർ ചേർന്ന് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ. നന്തിക്കര ഗവ. സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിനിയാണ്. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പിക്കപ്പ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും