മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലർ: വിഡി സതീശൻ

Published : May 26, 2023, 01:05 PM IST
മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലർ: വിഡി സതീശൻ

Synopsis

പോലീസ് ആസ്ഥാനത്ത് കൂട്ടയടിയാണെന്ന് കുറ്റപ്പെടുത്തിയ വിഡി സതീശൻ, സ്കോട്ട്ലന്റ് യാർഡിനെ വെല്ലുന്ന പൊലീസിനെ മുഖ്യമന്ത്രി ദുർബലമാക്കിയെന്നും കുറ്റപ്പെടുത്തി

തിരുവനന്തപുരം: അഴിമതി സർവകലാശാലയുടെ വൈസ് ചാൻസലറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് അഴിമതി വ്യാപകമാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം സ്വന്തം ഓഫീസിൽ നടന്ന അഴിമതികൾ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നും ചോദിച്ചു. അഴിമതിക്കെതിരായ മുഖ്യമന്ത്രിയുടെ ഗിരിപ്രഭാഷണം ചിരി ഉണർത്തുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിക്കെതിരായ അഴിമതിയിൽ മറുപടി പറയാതെ പേടിച്ചോടുന്ന ആളാണ് മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ വിമർശിച്ചു. ആയിരം കോടി പോക്കറ്റടിക്കാനാണ് അഴിമതി ക്യാമറ സ്ഥാപിച്ചത്. അടുത്ത മാസം 5 ന് ക്യാമറ സ്ഥാപിച്ച സ്ഥലത്ത് സായാഹ്‌ന പ്രതിഷേധ ധർണ്ണ യുഡിഎഫ് നടത്തും. ക്യാമറയ്ക്ക് കേടുപാടുകൾ വരുത്തില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി തുടർച്ചയായ അഴിമതി നടക്കുകയാണ്. എന്നിട്ട് വില്ലേജ് ഓഫീസറെ കളിയാക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ അരക്ഷിതാവസ്ഥയുണ്ട്. അതിന് കാരണം സിപിഎം പാർട്ടി പൊലീസിനെ നിയന്ത്രിക്കുന്നതാണ്. പോലീസ് ആസ്ഥാനത്ത് കൂട്ടയടിയാണെന്ന് കുറ്റപ്പെടുത്തിയ വിഡി സതീശൻ, സ്കോട്ട്ലന്റ് യാർഡിനെ വെല്ലുന്ന പൊലീസിനെ മുഖ്യമന്ത്രി ദുർബലമാക്കിയെന്നും കുറ്റപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം