
കൊച്ചി- തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ്..മന്ത്രിമാർ ജാതി, മതം നോക്കി വീട് കയറുന്നു.മതേതരകേരളത്തിന് ഇത് അപമാനം.മുഖ്യമന്ത്രി ക്യാമ്പ് ചെയ്യട്ടെ, സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്ന് സതീശന്‍ പരിഹസിച്ചു.യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല.ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും.കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു.ഇതിൽ 4000 ലേറെ വോട്ട് ഒഴിവാക്കി.ഇതുകൊണ്ട് യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.
ട്വന്‍റി ട്വന്‍റി വോട്ട് യൂഡിഎഫിന് കിട്ടും
സർക്കാർ വിരുദ്ധ വോട്ടാണ് ട്വന്റി 20 യുടേത്.ആ വോട്ട് ഇത്തവണ യുഡിഎഫിന് കിട്ടുമെന്നും പ്രതിപക്ഷ നേതാവ്, പ്രതീക്ഷ പ്രകടിപ്പിച്ചു.വോട്ട് ഞങ്ങൾക്ക് ചെയ്യണം എന്ന് ട്വന്‍റി ട്വന്‍റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.: ഭൂരിപക്ഷ ന്യുനപക്ഷ വർഗീയ ശക്തികളുമായി ഒരു ചർച്ചയും ഇല്ല. അവരുമായി ഒരു സന്ധിയും ഇല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Also read:തൃക്കാക്കരയിൽ ആവേശപ്പൂരത്തിന്‍റെ നാളുകൾ, ഇടത് പട നയിച്ച് പിണറായി
ധവളപത്രം പുറത്തിറക്കണം
സംസ്ഥാനത്തിന്‍റെ സാമ്പത്തിക സംബന്ധിച്ച് സത്യം പുറത്ത് വരാൻ ധവള പത്രം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.ട്രഷറി നിരോധനം നിലനിൽക്കുന്നു.അടുത്ത മാസം ശമ്പളം കൊടുക്കാൻ കഴിയില്ല.ഇവിടെ ശമ്പളം നൽകാൻ പണം ഇല്ലാത്തവർ ആണ് ലക്ഷം കോടിയുടെ കെ റെയിൽ നടപ്പാക്കുന്നത്. ഇലക്ട്രിസിറ്റി അടക്കം എല്ലാം പ്രതിസന്ധിയിലാണ്.
ശ്രീലങ്കയിൽ ഉണ്ടായതിനു സമാനമായ അവസ്ഥ ആണ് കേരളത്തിൽ.കിഫ്‌ബിയ്ക്ക് വേണ്ടി എടുക്കുന്ന കടം സംസ്ഥാനത്തിന്റെ പൊതുകടം ആകുന്നു.ഈ വർഷം സംസ്ഥാനത്തിന് 1000 കോടി പോലും കടം എടുക്കാൻ ആകാത്ത സ്ഥിതി ആയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam