
തിരുവന്തപും: സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷം ഒളിച്ചോടുകയാണ് എന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിലും വിഡി സതീശന്‍ പ്രതികരിച്ചു. ഇത്രയും ദിവസം മുഖ്യമന്ത്രി വാതുറന്നില്ലല്ലോ? അയ്യപ്പന്‍റെ ദ്വാരപാലക ശില്‍പം ഒരു കോടിശ്വരന് വിറ്റിരിക്കുകയാണ്. എന്നിട്ട് ഈ മുഖ്യമന്ത്രി ഇത്രയും ദിവസം മിണ്ടിയില്ലല്ലോ എന്ന് പ്രതിപക്ഷ നോതാവ് ചോദിച്ചു. കൂടാതെ, മൂന്നാമത്തെ ദിവസമാണ് ഞങ്ങൾ നിയമസസഭയില്‍ സമരം നടത്തുന്നത്, അപ്പോൾ എവിടെയായിരുന്നു മുഖ്യമന്ത്രിയുടെ നാവ്? ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയേണ്ടേ? അത് പറഞ്ഞോ? ഈ വിഷയത്തില്‍ എനി ഒരു ചര്‍ച്ച വേണ്ട. ഞങ്ങൾ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരും. ദ്വാരപാലക ശില്‍പം മാത്രമല്ല, കട്ടിളപ്പാളിയും വാതിലും അടക്കം അടിച്ചു കൊണ്ടുപോയിരിക്കുകയാണ്. രണ്ടാമത് ഈ ഗവണ്‍മെന്‍റ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ച് വരുത്തിയിരിക്കുകയാണ്. വീണ്ടും കക്കാന്‍ വേണ്ടിയാണ്. ഈ പ്രാവശ്യം അയ്യപ്പ വിഗ്രഹം കൂടി കൊണ്ടുപോകാനായിരന്നു പ്ലാന്‍ എന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ ബോഡി ഷെയിമിങിനെതിരെയും വിഡി സതീശന്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. നിയമസഭയിലെ ഒരംഗത്തെ ഉയരക്കുറവുള്ളയാൾ, ശരീര ശേഷി ഇല്ലാത്തയാൾ എന്നൊക്കെ പറയുന്നുണ്ട്. ആരാണ് അളവുകോല്‍ ഇവരുടെ കയ്യില്‍ കൊടുത്തിരിക്കുന്നത്? എത്ര പൊക്കം വേണം ഒരാൾക്ക്? മുഖ്യമന്ത്രിയുടെ കയ്യില്‍ അളവുണ്ടോ? ഉയരക്കുറവിനെയും ആരോഗ്യ കുറവിനെയും കളിയാക്കാന്‍ പാടില്ല. ഇത് പൊളിറ്റിക്കലി ഇന്‍കറ്ട് ആയിട്ടുള്ള പ്രസ്താവനയാണ് തെറ്റാണ്. ഇവര്‍ പുരോഗമന വാദികളാണെന്ന് വെറതേ പറയുന്നവരാണ്. 19-ാം നൂറ്റാണ്ടിലെ സ്പെയിനില്‍ ജീവിക്കണ്ടവരാണിവര്‍ എന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam