
കണ്ണൂർ : ആകാശ് തില്ലങ്കേരി, ലൈഫ് മിഷന്‍ വിഷയങ്ങളടക്കം ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ക്രിമിനലുകളുടെ കൂടാരമായി സിപിഎം മാറി. ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണ്. ആ ക്രമിനലുകളിപ്പോൾ സിപിഎമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്ക് എത്തി. ആകാശിനെതിരെ എന്താണ് സിപിഎം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശൻ ചോദിച്ചു.
ക്രിമിനലുകളെ സംരക്ഷിക്കാൻ നികുതിപ്പണത്തിൽ നിന്ന് 2 കോടി ചെലവാക്കി. ഇപ്പോൾ എല്ലാ ക്രിമിനലുകൾക്കും പ്രവർത്തനങ്ങൾക്കും കുടപിടിച്ച് കൊടുക്കേണ്ട ഗതികേടിലാണ് സിപിഎം. ക്രിമിനലുകളെ ഉപയോഗിച്ചതിന്റെ തിക്ത ഫലമാണ് സിപിഎം അനുഭവിക്കുന്നത്. ക്രിമിനലുകൾ പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുന്ന അപകടകരമായ സ്ഥിതിയിലേക്ക് എത്തി. എല്ലാ സത്യങ്ങളും ഇപ്പോൾ പുറത്ത് വരികയാണെന്നും സതീശൻ പറഞ്ഞു.
സ്വപ്നയെ ഉപയോഗിച്ചു കൊണ്ട് മുഖ്യമന്ത്രിയടക്കം നേട്ടങ്ങളുണ്ടാക്കി. ഇതിന്റെ തെളിവുകളും പുറത്ത് വരുന്നു. ധന സമ്പാദനത്തിന് വേണ്ടി മുഖ്യമന്ത്രിയടക്കം സ്വപ്നയെ ഉപയോഗിച്ചു. ഒടുവിൽ അവരും സത്യം വിളിച്ച് പറയുന്നു. ആകാശ് ന്റെ മറ്റൊരു രൂപമാണ് സപ്ന. ബംഗാളിലെ സിപിഎമ്മിനുണ്ടായ അതേ അവസ്ഥ കേരളത്തിലുണ്ടാകുമെന്നും സതീശൻ തുറന്നടിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam