ചെല്ലാനത്തെ കടലാക്രമണം: ശാശ്വത പരിഹാരം വേണം, ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണമെന്ന് വി ഡി സതീശൻ

By Web TeamFirst Published May 22, 2021, 5:43 PM IST
Highlights

ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. വീടുകൾ തകർന്നവർക്ക് ഒരു വർഷത്തേക്ക് വാടകക്ക് താമസിക്കാനുള്ള സഹായം നൽകണം.

കൊച്ചി: ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നും ഇക്കാര്യം നിയമസഭയിലടക്കം ഉന്നയിക്കുമെന്നും  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനങ്ങളുടെ പുനരധിവാസം ഉറപ്പ് വരുത്തണം. വീടുകൾ തകർന്നവർക്ക് ഒരു വർഷത്തേക്ക് വാടകക്ക് താമസിക്കാനുള്ള സഹായം നൽകണം. 

മുഖ്യമന്ത്രിയെ നേരിൽ കണ്ട് ചെല്ലാനത്തെ പ്രശ്നങ്ങൾ ബോധിപ്പിക്കും.വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെല്ലാനത്ത് കടലാക്രമണമുണ്ടായ പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!