ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത വിസിമാർ മാപ്പ് പറയണമെന്ന് വിഡി സതീശൻ; 'അങ്ങ് തന്നെ ആദ്യം മാപ്പ് പറയണമെന്ന്' കെ സുരേന്ദ്രന്റെ കമന്റ്

Published : Jun 14, 2026, 05:44 PM IST
K surendran

Synopsis

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുത്ത പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് വലിയ വിവാദമായി. വിസിമാർ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യത്തിന്, ആദ്യം മാപ്പ് പറയേണ്ടത് മുഖ്യമന്ത്രിയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പരിഹാസരൂപേണ മറുപടി നൽകി.  

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവതരമാണെന്ന് പറയുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ കമന്റുമായി കെ സുരേന്ദ്രൻ. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ സഭയിൽ വിസിമാര്‍ പങ്കെടുത്തതിനെ കുറിച്ചായിരുന്നു വിഡി സതീശൻ വിമര്‍ശന കുറിപ്പ് പങ്കുവച്ചത്. വിസിമാർക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസ്സിനും നിരക്കാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ പങ്കെടുത്തതിലൂടെ പൊതുസമൂഹത്തിന് വിസി പദവിയോടുള്ള ആദരവാണ് ഇവർ കളഞ്ഞുകുളിച്ചതെന്നും വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.

ഈ പോസ്റ്റ് വ്നനതിന് പിന്നാലെയാണ്, വിസിമാർ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഈ ഫേസ്ബുക്ക് കുറിപ്പിന് താഴെയായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ പരിഹാസവുമായി നേരിട്ടെത്തിയത്. "RSS പരിപാടിയിൽ പങ്കെടുത്തവരൊക്കെ മാപ്പു പറയുകയാണെങ്കിൽ ആദ്യം അങ്ങു തന്നെ മാപ്പു പറഞ്ഞു തുടങ്ങുന്നതായിരിക്കും നല്ലത്," എന്നായിരുന്നു കെ. സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ പോസ്റ്റിൽ കുറിച്ച മറുപടി കമന്റ്.

'സംഘപരിവാറിന്റെ നൂറു വർഷങ്ങൾ' എന്ന തലക്കെട്ടിൽ ഉദയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരിപാടി സംഘടിപ്പിച്ചത്. മാധ്യമങ്ങൾക്ക് പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിയും കനത്ത സുരക്ഷയിലുമാണ് ഈ ചടങ്ങ് നടത്തിയത്. കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ, എം ജി സർവകലാശാല വിസി ഡി മാവൂത്ത്, മലയാളം സർവകലാശാല വിസി സി ആർ പ്രസാദ് എന്നിവരാണ് ഈ ആർഎസ്എസ് ചടങ്ങിൽ ഒന്നിച്ച് പങ്കെടുത്തത്. സംസ്ഥാനത്തെ പ്രമുഖ സർവകലാശാലാ തലവന്മാർ കൂട്ടത്തോടെ ആർഎസ്എസ് വേദിയിലെത്തിയത് ഇതിനകം തന്നെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കത്ത് പുറത്ത്, ജ്യോതിഷ പഠനത്തിന് സർക്കാർ തലത്തിൽ സംവിധാനം വേണമെന്ന ആവശ്യം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ് സർവകലാശാല; 'സ്വാഭാവിക നടപടി"
ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന