സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം, അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല: വി ഡി സതീശൻ

Published : May 21, 2024, 12:18 PM ISTUpdated : May 21, 2024, 12:22 PM IST
 സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം, അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല: വി ഡി സതീശൻ

Synopsis

കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെ.കോൺഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധിയെന്നും വിഡി സതീശന്‍

മലപ്പുറം:ഇ പി ജയരാജന്‍ വധശ്രമ കേസില്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ സുധാകരനെ പ്രതിയാക്കിയത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണ്. കോൺഗ്രസ് നിലപാട് ശരിവെക്കുന്നതാണ് ഹൈക്കോടതി വിധി. എം വി രാഘവനെയും ആ കേസിൽ പെടുത്താൻ ശ്രമിച്ചു. അത് തെറ്റായിരുന്നു. കോൺഗ്രസ് നേതാക്കളെ പ്രതികളാക്കാനുള്ള സിപിഎമ്മിന്‍റെ  ഗൂഢാലോചന ആയിരുന്നു കേസിന് പിന്നിൽ. അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല. അപ്പോൾ പോകാനുള്ള അവകാശം ഇ പി ജയരാജനുണ്ട്. പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഇടത് സർക്കാരിനേയും .പിണറായി വിജയനെയുമായിരിക്കും  ഇ പി ജയരാജൻ കുറ്റപ്പെടുത്തുന്നതെന്നും സതീശന്‍ പറഞ്ഞു

 

ഇപി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ കുറ്റവിമുക്തൻ, കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി അനുവദിച്ചു

'ഹൈക്കോടതി അവസാനത്തെ കോടതിയല്ല, കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കണം': ഇ പി ജയരാജന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കൗൺസിലർ സുഗതൻ കൊടും ക്രിമിനൽ', നഗരസഭയിൽ നിന്നും പുറത്താക്കണമെന്ന് മേയറോട് ആവശ്യപ്പെട്ട് എൽഡ‍ിഎഫ്
ലക്ഷങ്ങൾ ശമ്പളമുള്ള ജോലി കളഞ്ഞ് 65 ലക്ഷം മുടക്കി പശു ഫാം തുടങ്ങി; എൻജിനീയറെ പെരുവഴിയിലാക്കി മലിനീകരണ നിയന്ത്രണ ബോർഡ്