
തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരായ ചോദ്യങ്ങൾ നക്ഷത്രചിഹ്നം ഇടാത്തതായി മാറ്റുന്നുവെന്ന് പ്രതിപക്ഷം. നിയമസഭ തുടങ്ങിയ ചോദ്യോത്തര വേളയിൽ തന്നെ ഇക്കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതേ കുറിച്ച് പരാതി അറിയിച്ചിട്ടും നടപടിയില്ല. മുഖ്യമന്ത്രിക്ക് എതിരായ വിമാനത്തിലെ പ്രതിഷേധം ഉൾപ്പെടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യമാക്കുന്നു എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു
പ്രതിപക്ഷത്തിന്‍റെ പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. എഡിറ്റിംഗിന് ശേഷമാണ് ഇന്നത്തെ ചോദ്യം ഉൾപ്പെടുത്തിയത് . സഭയിൽ വന്ന ചോദ്യമായതിനാൽ ഒഴിവാക്കാനാകില്ല. അടുത്ത സമ്മേളനം മുതൽ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ചോദ്യങ്ങൾ തയ്യാറാക്കൂവെന്നും സ്പീക്കർ എംബി രാജേഷ് പറഞ്ഞു
വിമാനത്തിലെ പ്രതിഷേധത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ മറുപടി
വിമാനത്തിനുള്ളിലെ ആക്രമണ ശ്രമത്തിലെ ഗുഢാലോചനക്ക് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ.ഗൂഢാലോചന കേസിൽ ശബരിനാഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട് സുരക്ഷ ഉദ്യോഗസ്ഥന്റെ പരാതിയിൽ വലിയതുറ പൊലിസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇ.പി.ജയരാജനെതിരായ വധശ്രമക്കേസ്
ഇ.പി.ജയരാജനെതിരായ വധശ്രമ കേസ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒന്നാം പ്രതി കെ.സുധാകരനാണ്. ഗൂഢാലോചനക്ക് പിന്നിൽ സുധാകരൻ ആണെന്ന കാര്യം സുധാകരന്‍റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വർണകടത്തുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധ കാര്യങ്ങൾ കാസർഗോഡിന്‍റെ ചില ഭാഗങ്ങളിൽ നടക്കുന്നുണ്ട്. അതിനെ ചെറുക്കാൻ പൊലീസ് ജാഗ്രതയോടെ ചില മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam