ആളുകൾ മുങ്ങി മരിച്ചിട്ടും മുഖ്യമന്ത്രിയുടെ ഹൃദയം കലങ്ങിയില്ല: രൂക്ഷ വിമർശനവുമായി വി‍ഡി സതീശൻ

By Web TeamFirst Published Apr 8, 2019, 12:14 PM IST
Highlights

പ്രളയവുമായി ബന്ധപ്പെട്ട് വേൾഡ് ബാങ്ക് പഠനം നടത്തിയിട്ടുണ്ട് എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.
 

കൊച്ചി: കേരളത്തിലുണ്ടായ മഹാ പ്രളയം മനുഷ്യ നിർമ്മിതമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ. അഞ്ഞൂറ് പേർ പ്രളയത്തിൽ മരിച്ചിട്ടും മുഖ്യമന്ത്രിയുടെ ഹൃദയം കലങ്ങിയിട്ടില്ലെന്നും അദ്ദേഹം ഹൃദയമില്ലാത്തവനാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

പ്രളയം മനുഷ്യ നിർമ്മിതമാണെന്ന്  പറഞ്ഞവർക്ക് മാനസിക രോഗമാണന്ന മുഖ്യമന്ത്രിയുടെ പരാമർശം  പെരും കള്ളമാണെന്നും മുഖ്യമന്ത്രി പെരുംനുണയനാണെന്നും വി ഡി സതീശൻ വിമർശിച്ചു.

മഴ പെയ്തത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഐഐടിയും വേൾഡ് ബാങ്കും  റിപ്പോർട്ട് നൽകിയിട്ടില്ല. വേൾഡ് ബാങ്ക് ഇത്തരത്തിൽ പഠനം നടത്തിയിട്ടുണ്ട് എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലു വിളിക്കുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. 

സംഭവത്തിൽ കേന്ദ്രജല കമ്മീഷനും പ്രതിയാണ്. അവരും പ്രളയം നിയന്ത്രിക്കാൻ ഒന്നും ചെയ്തിട്ടില്ല . അതിനാൽ കേന്ദ്രജല കമ്മീഷന്‍റെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു


 

click me!