ആലങ്ങാട് സ്ത്രീധന പീഡനത്തിൽ പൊലീസ് ഇടപെട്ടില്ല, സ്വർണക്കടത്ത് സംഘത്തെ സർക്കാരിന് ഭയം: പ്രതിപക്ഷ നേതാവ്

Published : Jul 03, 2021, 11:00 AM ISTUpdated : Jul 03, 2021, 11:06 AM IST
ആലങ്ങാട് സ്ത്രീധന പീഡനത്തിൽ പൊലീസ് ഇടപെട്ടില്ല, സ്വർണക്കടത്ത് സംഘത്തെ സർക്കാരിന് ഭയം: പ്രതിപക്ഷ നേതാവ്

Synopsis

സ്ത്രീധന പീഡനം ശക്തമായ നടപടികൾ ഉണ്ടായാല്ലേ അവസാനിക്കൂ. പ്രതിപക്ഷ൦ മകൾക്കൊപ്പ൦ ക്യാപെയ്ൻ ഊ൪ജ്ജിതമാക്കു൦. യുവജന, മഹിളാ സംഘടനകൾ ഇത് ഏറ്റെടുക്കണ൦

കൊച്ചി: ആലങ്ങാട്ടെ യുവതിക്കെതിരായ സ്ത്രീധന പീഡനത്തിൽ പൊലീസ് ഇടപെട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മിസ്കോളിൽ നടപടിയെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വർണ്ണക്കടത്ത് കേസിലെ ക്രിമിനലുകളെ സിപിഎമ്മിനും സർക്കാരിനും ഭയമാണെന്ന് പറഞ്ഞ വിഡി സതീശൻ, പോക്സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ തങ്ങൾ ന്യായീകരിക്കുന്നില്ലെന്നും പറഞ്ഞു. ഈ കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് തെറ്റുപറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധന പീഡനം ശക്തമായ നടപടികൾ ഉണ്ടായാല്ലേ അവസാനിക്കൂ. പ്രതിപക്ഷ൦ മകൾക്കൊപ്പ൦ ക്യാപെയ്ൻ ഊ൪ജ്ജിതമാക്കു൦. യുവജന, മഹിളാ സംഘടനകൾ ഇത് ഏറ്റെടുക്കണ൦. കൊവിഡ് മരണവുമായി ബന്ധപ്പെട്ട് ഇതുവരെ സർക്കാർ വിവരങ്ങൾ മറച്ചുവെച്ചത് എന്ത് ന്യായീകരണത്തിലെന്ന് വ്യക്തമാക്കണം.

ഐസിഎ൦ആർ നി൪ദ്ദേശപ്രകാരമല്ല കൊവിഡ് മരണ൦ സംസ്ഥാനത്ത് തീരുമാനിച്ചിരുന്നത്. ഒന്നാം തരംഗത്തിലെയും രണ്ടാം തരംഗത്തിലെയും മരണക്കണക്കുകൾ പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളിൽ കളക്ടർമാ൪ വിചാരിച്ചാൽ യഥാ൪ത്ഥ പട്ടിക പുറത്ത് വിടാനാകു൦. കൊവിഡ് മരണവുമായി ബന്ധപ്പെട്ട പരാതി ആർക്ക് നൽകണമെന്ന് പോലും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണകടത്ത് കേസിലെ ക്രിമിനലുകളെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. ഇവരെ പാർട്ടി ഉപയോഗപ്പെടുത്തിയിരുന്നു. നടപടിയെടുത്താൽ പാർട്ടിയെ ഇവ൪ പ്രതിരോധത്തിലാക്കുമെന്ന് അറിയാം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നിയമം അനുസരിക്കാൻ ബാധ്യതയുണ്ട്. ഏപ്രിൽ മൂന്നിന് നടന്ന സംഭവത്തിൽ മൂന്നാം മാസത്തിലാണ് നോട്ടീസ് പോലും നൽകുന്നത്. ഹാജരാകില്ലെന്ന കെ സുകേന്ദ്രന്‍റെ തീരുമാനം അ൦ഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പോക്സോ കേസിൽ പ്രതിക്ക് വേണ്ടി ഹാജരായ സംഭവത്തിൽ മാത്യു കുഴൽനാടനെതിരായ ഡിവൈഎഫ്ഐ ആരോപണം അനാവശ്യമാണ്. ഡിവൈഎഫ്ഐ വടകരയിലെ പാർട്ടി പ്രവ൪ത്തകക്കൊപ്പം ആദ്യ൦ നിൽക്കണ൦. എംഎൽഎക്ക് ഈ വിഷയത്തിൽ തെറ്റുപറ്റിയിട്ടില്ല. കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ പാ൪ട്ടി ന്യായീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ, പരാതികള്‍ ജനുവരി 22 വരെ നല്‍കാം
'കരോൾ നടത്തിയത് മദ്യപിച്ച്', കുട്ടികളെ അധിക്ഷേപിച്ച് ബിജെപി നേതാവ് സി കൃഷ്ണകുമാർ; ചോദ്യമുയർന്നപ്പോൾ മലക്കം മറി‌ഞ്ഞു