അര്‍ജുന്‍ മിഷന്‍: മര്യാദയില്ലാത്ത പ്രചാരണം നടക്കുന്നുവെന്ന് വി ഡി സതീശന്‍

Published : Jul 25, 2024, 01:59 PM ISTUpdated : Jul 25, 2024, 02:15 PM IST
അര്‍ജുന്‍ മിഷന്‍: മര്യാദയില്ലാത്ത പ്രചാരണം നടക്കുന്നുവെന്ന് വി ഡി സതീശന്‍

Synopsis

 കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ല. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം

എറണാകുളം:  കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്‍റെ  പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ല. കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ടതെന്നതൊക്കെ മറന്നു പോയി. കര്‍ണാടകത്തിലെ കാര്‍വാര്‍ എം.എല്‍.എ ഇതുവരെ ആ സ്ഥലത്തു നിന്ന് മാറായിട്ടില്ല. മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. 

വാര്‍ത്ത നല്‍കിയും നെഗറ്റീവ് സാധനങ്ങള്‍ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതും ശരിയല്ല. നിരവധി പേരെയാണ് കേരളത്തില്‍ തിരിച്ച് കിട്ടാനുള്ളതെന്നതൊക്കെ മറന്നു പോയി. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍ പ്രാര്‍ത്ഥിച്ചതല്ലേ. അതുപോലെ കര്‍ണാടകത്തിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണം.

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'