മലങ്കര സഭാതര്‍ക്കം; ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കണമെന്ന് വീണാ ജോര്‍ജ്

Published : Aug 26, 2019, 12:54 PM IST
മലങ്കര സഭാതര്‍ക്കം; ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കണമെന്ന് വീണാ ജോര്‍ജ്

Synopsis

ക്രൈസ്തവ ഓർത്തഡോക്സ് തുമ്പമൺ ഭദ്രാസന വാർഷിക സമ്മേളനത്തിലാണ് വീണാ ജോർജ് എം എൽ എ സഭാതര്‍ക്കം സംബന്ധിച്ച സ്വന്തം നിലപാട് ആദ്യമായി വെളിപ്പെടുത്തിയത്. 

കൊല്ലം: മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് അനുകൂല നിലപാട് വ്യക്തമാക്കി വീണാ ജോര്‍ജ് എംഎല്‍എ. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന്  വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.  

ക്രൈസ്തവ ഓർത്തഡോക്സ് തുമ്പമൺ ഭദ്രാസന വാർഷിക സമ്മേളനത്തിലാണ് വീണാ ജോർജ് എം എൽ എ സഭാതര്‍ക്കം സംബന്ധിച്ച സ്വന്തം നിലപാട് ആദ്യമായി വെളിപ്പെടുത്തിയത്. ഓർത്തഡോക്സ് സഭക്ക് അനുകൂലമായി ലഭിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്നാണ് ആറന്മുള എംഎൽ എ യും ഓർത്തഡോക്സ് സഭാ അംഗവുമായ  വീണാ ജോര്‍ജ് പറഞ്ഞത്. സഭാ വിഷയത്തിൽ ശാശ്വത സമാധാനം ഉണ്ടാകണം. അതിന് വിധി നടപ്പാക്കുകയാണ് വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

2017 ജൂലൈയിലാണ് പള്ളികളുടെ അവകാശം സംബന്ധിച്ച സഭാതര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭക്ക് അനുകൂലമായി സുപ്രീംകോടതി വിധി വന്നത്. എന്നാല്‍, ഇത് നടപ്പാക്കാതെ ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളെ ചര്‍ച്ചയിലൂടെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാനസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. പലവട്ടം സമവായ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിലുറച്ചു നില്‍ക്കുകയാണ് ഓര്‍ത്തഡോക്സ് സഭ. വിധി നടപ്പാക്കാത്തതിനെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുന്നതടക്കമുള്ള നടപടികളുമായി സഭ മുമ്പോട്ടുപോകുകയാണെന്നാണ് വിവരം. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ് പ്രതികൾ, ജീവപര്യന്തം നൽകണമെന്ന് പ്രോസിക്യൂട്ടർ; നടിയെ ആക്രമിച്ച കേസിൽ എന്താകും ശിക്ഷാവിധി?
ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്