
തിരുവനന്തപുരം: ആശ വർക്കർമാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ജോർജ് ജോസഫ് . മന്ത്രിയുടെ വീട്ടിൽ ചെന്നപ്പോൾ ഭർത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാൻ കൂട്ടാക്കിയില്ല എന്ന പരാമർശത്തിലാണ് നോട്ടീസ് അയച്ചത്. ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസപ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.അതേ സമയം നോട്ടീസ് കിട്ടിയില്ലെന്നും കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മിനി അറിയിച്ചു.
ഇതിനിടെ, ആശാ പ്രവർത്തകരുടെ സമരത്തെ ചൊല്ലി ആരോഗ്യമന്ത്രിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടുറോഡിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. സമരം പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് മന്ത്രിയെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ തടഞ്ഞു. പത്തനംതിട്ട റാന്നി ബൈപ്പാസിലായിരുന്നു കരിങ്കോടി പ്രതിഷേധം.
ഇതിനിടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ മന്ത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഏറെനേരം വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. സമരം ഒത്തുതീർപ്പാക്കണം എന്ന് പ്രവർത്തകർ പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ശമ്പളം കൊടുത്തവരാണ് തങ്ങളുടെ സർക്കാരെന്ന് മന്ത്രിയും പറഞ്ഞു. പ്രതിഷേധം തുടർന്നപ്പോൾ പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
ആശാ വർക്കർമാരുടെ രാപ്പകൽ സമരം രണ്ടാഴ്ച പിന്നിടുന്നു, തിരിഞ്ഞു നോക്കാതെ സർക്കാർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam