
തൃശ്ശൂർ: വിയ്യൂർ അതീവ സുരക്ഷ ജയിലിൽ നിന്നും പ്രതിയുമായി കല്പറ്റ കോടതിയിലേക്ക് പോയ പോലീസ് വാഹന വ്യൂഹംഅപകടത്തിൽ പെട്ടു. സംഭവത്തിൽ 2 പൊലീസുകാർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടിയിൽ വെച്ചാണ് അപകടമുണ്ടായത്. മാവോയിസ്റ്റ് ടി കെ രാജീവനുമായി പോയ വാഹനവും രണ്ടു അകമ്പടി വാഹനങ്ങളുമാണ് അപകടത്തിൽ പെട്ടത്. ഒന്നിന് പിറകെ ഒന്നായി മൂന്നു വാഹനങ്ങളും ഇടിച്ചാണ് അപകടം. മുമ്പിൽ പോയ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് കാരണം.
തൃശൂർ എ ആർ ക്യാമ്പിലെ ആന്റണി, വിഷ്ണു എന്നീ പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മറ്റു സ്റ്റേഷനുകളിൽ നിന്നും വാഹനങ്ങൾ എത്തിച്ചതിന് ശേഷമാണ് പോലീസ് സംഘം പ്രതിയുമായി കല്പറ്റക്ക് തിരിച്ചത്. പനമരത്ത് ബാങ്കിൽ ലെഡ്ജർ കത്തിച്ച കേസിൽ ഹാജരാക്കാനായാണ് രാജീവനെ വിയ്യൂരിൽ നിന്നും കൊണ്ടുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam