മുണ്ടേല സഹകരണ സംഘം പ്രസിഡൻ്റിൻ്റെ ആത്മഹത്യാക്കുറിപ്പിൽ സിപിഎം നേതാവിൻ്റെ പേര്; വെള്ളനാട് ശശിക്കെതിരെ പരാമർശം

Published : Nov 20, 2024, 04:26 PM ISTUpdated : Nov 20, 2024, 04:37 PM IST
മുണ്ടേല സഹകരണ സംഘം പ്രസിഡൻ്റിൻ്റെ ആത്മഹത്യാക്കുറിപ്പിൽ സിപിഎം നേതാവിൻ്റെ പേര്; വെള്ളനാട് ശശിക്കെതിരെ പരാമർശം

Synopsis

മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ്  മോഹനന്റെ  ആത്മഹത്യാക്കുറിപ്പിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ പരാമ‍ർശം

തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ്  മോഹനന്റെ  ആത്മഹത്യാക്കുറിപ്പിൽ സിപിഎം നേതാവിൻ്റെ പേര്. സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെയാണ് പരാമർശം. ബാങ്കിനെതിരെ ശശി ഉൾപ്പെടെയുള്ളവർ തെറ്റിദ്ധാരണ പരത്തിയെന്നും ജനങ്ങളെ ഇളക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. ഇതാണ് പ്രതിസന്ധിക്കു ഇടയാക്കിയതെന്നു ആത്‍മഹത്യ കുറിപ്പിൽ ഉണ്ടെന്നു മോഹനന്റെ സഹോദരൻ ശശിധരൻ നായർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ബാങ്ക് ക്രമക്കേട് പുറത്തു വന്നതിനു പിന്നാലെ മോഹനൻ ഒളിവിൽ ആയിരുന്നു. ഇന്ന് രാവിലെയാണ് മോഹനനെ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

നിക്ഷേപകർക്ക് പണം തിരികെ കൊടുക്കാത്തതിനാൽ കോൺഗ്രസ് ഭരിച്ചിരുന്ന സഹകരണസംഘത്തിൽ ഏറെ നാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തിൽ 34 കോടിയുടെ തിരിമറി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. കേസുകളെ തുടർന്ന് മോഹനൻ ഒളിവിലായിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവുകൂടിയാണ് മോഹനൻ.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം