​'ഗണേഷിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകും, മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ?': വെള്ളാപ്പള്ളി നടേശൻ

Published : Oct 14, 2023, 05:23 PM ISTUpdated : Oct 14, 2023, 05:27 PM IST
​'ഗണേഷിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകും, മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ?': വെള്ളാപ്പള്ളി നടേശൻ

Synopsis

'ഈ പിണറായി ​​ഗവൺമെന്റ് മന്ത്രിമാരെ അങ്ങോട്ടും മാറ്റി ഇങ്ങോട്ടും മാറ്റി മുഖം  മിനുക്കാൻ പോയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും എന്നേ എനിക്ക് പറയാനുള്ളൂ.' 


തിരുവനന്തപുരം: ​ഗണേഷ്കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ എന്നും  വെള്ളാപ്പള്ളി ചോദിച്ചു. ''ട്രാൻസ്പോർട്ട് മന്ത്രി, നല്ല രീതിയിലാണ് ട്രാൻസ്പോർട്ട് മന്ത്രിയെന്ന നിലയിൽ അദ്ദേഹം കൊണ്ടുപോകുന്നത്. ഇപ്പോൾ മുഖം മിനുക്കാനെന്ന നിലയിൽ പിണറായി ​ഗവൺമെന്റ് അദ്ദേഹത്തെ എടുത്ത് മാറ്റാൻ ആലോചനയുണ്ട്. അതിനേക്കാൾ എത്രയോ മോശമായ മുഖമുള്ള, ഒരു സ്വഭാവ ശുദ്ധിയും ജീവിതത്തിൽ നാളിതുവരെ ഇല്ലാത്ത ഒരാളെ മന്ത്രിയാക്കും എന്ന് പറഞ്ഞാൽ ഈ മന്ത്രിസഭയുടെ മുഖം എന്തുമാത്രം നന്നാകും? അദ്ദേഹത്തിന്റെ അച്ഛൻ കള്ളനെന്ന് കണ്ടുപിടിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച ആളാണ്, ഇടമലയാർ കേസിൽ. നിഷേധിക്കാനൊക്കുമോ? ഇനി മൂന്ന് കൊല്ലത്തിൽ താഴയേ ഉള്ളൂ, ഈ പിണറായി ​​ഗവൺമെന്റ് മന്ത്രിമാരെ അങ്ങോട്ടും മാറ്റി ഇങ്ങോട്ടും മാറ്റി മുഖം  മിനുക്കാൻ പോയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും എന്നേ എനിക്ക് പറയാനുള്ളൂ.'' വെളളാപ്പള്ളി നടേശൻ പറഞ്ഞു. 

വെള്ളാപ്പള്ളി നടേശന്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി