'എന്തിന് നാണംകെട്ട് ലീഗിന് പുറകെ പോകുന്നു'? എൽഡിഎഫിനെ പിന്തുണച്ച ജനങ്ങൾക്കിത് ബുദ്ധിമുട്ടെന്ന് വെള്ളാപ്പള്ളി

Published : Nov 25, 2023, 12:04 PM ISTUpdated : Nov 25, 2023, 12:28 PM IST
'എന്തിന് നാണംകെട്ട് ലീഗിന് പുറകെ പോകുന്നു'? എൽഡിഎഫിനെ പിന്തുണച്ച ജനങ്ങൾക്കിത് ബുദ്ധിമുട്ടെന്ന് വെള്ളാപ്പള്ളി

Synopsis

എന്തിനാണ് നാണം കെട്ട്  എൽഡിഎഫ് ലീഗിന്റെ പിന്നാലെ പോകുന്നത്. ഇത് കാണുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുകയും അധികാരത്തിലേറ്റുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നും വെള്ളാപ്പളളി

ആലപ്പുഴ : കോൺഗ്രസിനെയും എൽഡിഎഫിനെയും നിശിതമായി വിമ‍ര്‍ശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുസ്ലിംലീഗ് കോൺഗ്രസിനോട് വിലപേശൽ നടത്തുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് കിട്ടുന്നതിന് വേണ്ടിയുളള ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നത്. കോൺഗ്രസ് അവസാനം സീറ്റ് കൊടുക്കും. മലബാറിൽ കോൺഗ്രസ് ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് എത്തുമെന്നും വെളളാപ്പള്ളി തുറന്നടിച്ചു.

എന്തിനാണ് നാണം കെട്ട് എൽഡിഎഫ് ലീഗിന്റെ പിന്നാലെ പോകുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. എൽഡിഎഫ് ലീഗിന് പിന്നാലെ പോകുന്നത് കാണുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കുകയും അധികാരത്തിലേറ്റുകയും ചെയ്ത ജനവിഭാഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് മാടമ്പിയുടെ ശൈലി. കോൺഗ്രസ് സർവനാശത്തിലേക്ക് പോകുകയാണ്. കേരളത്തിൽ ഒരിക്കൽ കൂടി പിണറായി അധികാരത്തിൽ വരും. കേന്ദ്രത്തിൽ മോദിയും വീണ്ടും അധികാരം നേടുമെന്നും വെള്ളാപ്പളളി പറഞ്ഞു. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ഭർതൃവീടിൻ്റെ പുറകിലെ ഷെഡിൽ 31കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്
ബിഗ്ബോസ് റിയാലിറ്റി ഷോ താരം ബ്ലെസ്ലി അറസ്റ്റിൽ; അറസ്റ്റിലായത് ഓൺലൈൻ തട്ടിപ്പിലൂടെയുള്ള പണം ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിച്ചതിന്