
ആലപ്പുഴ;എസ്എൻഡിപി യോഗം ബൈലോ പരിഷ്ക്കരണം അനുവദിച്ച ഹൈക്കോടതി ഉത്തരവ് തിരിച്ചടി അല്ലെന്ന്എസ്എൻഡിപി യോഗം( sndp yogam) ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.എസ്എൻഡിപി യോഗത്തിന്‍റെ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ശരിവെച്ചത്. നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്.
പ്രാതിനിധ്യ വോട്ടിംഗ് രീതി മാറ്റേണ്ടി വരും
തുടക്കകാലം മുതലെ ജനറൽ സെക്രട്ടറി പദവിയിലേക്ക് അധികാരം കേന്ദ്രീകരിച്ചുള്ള രീതിയാണ് എസ്എൻഡിപിക്കുള്ളത്. അതിൽ സമൂലമാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലിനാണ് ഹൈക്കോടതി തുടക്കമിട്ടിരിക്കുന്നത്. പ്രതിനിധി വോട്ടിംഗ്, ജനറൽ സെക്രട്ടറി പദവിയുടെ അധികാരദുർവിനിയോഗം എന്നിങ്ങനെ നിലവിലെ ഭരണഘടനയെ ചോദ്യം ചെയ്താണ് 23 വർഷങ്ങൾക്ക് മുൻപ് 5 പേർ എറണാകുളം ജില്ല കോടതിയെ സമീപിച്ചത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ ജി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലാണ് ഹർജി നൽകിയത്.
പത്ത് വർഷം ഇതിൽ വാദം കേട്ട കോടതി ഭരണഘടനമാറ്റത്തിന് പ്രാഥമികമായി അനുകൂല ഉത്തരവ് നൽകി. ഇരുകക്ഷികളോടും ഭരണഘടന ഭേദഗതി നിർദ്ദേശിക്കാനും അത് പ്രകാരം അന്തിമ വാദം കേൾക്കാമെന്നും ഉത്തരവിട്ടു. എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിച്ചു. 2009 ൽ സിംഗിൽ ബെഞ്ചിൽ നിന്ന് സ്റ്റേ നേടി. ഇതിനെതിരെയാണ് എതിർകക്ഷികൾ ഹൈക്കോടതി സിംഗിൽ ബെഞ്ചിനെ സമീപിച്ച് സ്റ്റേ നീക്കിയത്. ഇതോടെ ജില്ലാ കോടതി നിർദ്ദേശപ്രകാരമുള്ള ഭരണഘടന ഭേഗതിയിലേക്ക് നിലവിൽ സംഘടന നിയന്ത്രിക്കുന്ന വെള്ളാപ്പള്ളി നടേശനും സഹകരിക്കേണ്ടി വരും.
200 പേർക്ക് ഒറ്റ വോട്ടെന്ന പ്രാതിനിത്യ വോട്ടിംഗ് രീതി മാറ്റി എല്ലാ അംഗങ്ങൾക്കും വോട്ട് എന്നീ കാര്യങ്ങളടക്കം ഇനി പരിഗണിക്കേണ്ടതായി വരും. ജില്ലാ കോടതിയിൽ ഇരുകക്ഷികളും നൽകുന്ന നിയമഭേഗതി നിർദ്ദേശങ്ങളിലെ വാദങ്ങൾ കേട്ട ശേഷമാകും ഇക്കാര്യത്തിൽ അന്തിമവിധി. നിലവിലെ ഭരണസമിതിയുടെ കാലാവധി 2020 ൽ പൂർത്തിയായെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ റിസീവർ ഭരണം ഏർപ്പെടുത്തണം എന്നുമാണ് എതിർകക്ഷികളുടെ ആവശ്യം.
വിദ്വേഷ മുദ്രാവാക്യം ഉണ്ടാകാൻ പാടില്ലാത്തത്
ആലപ്പുഴിയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിഷം തുപ്പുന്ന മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.രണ്ട് സമുദായത്തെ നശിപ്പിക്കുമെന്ന മുദ്രാവാക്യം മാന്യമായില്ല. പിസി ജോര്‍ജജിന്‍റെ പ്രസംഗവും അംഗീകരിക്കാനാകില്ല.തീ തുപ്പുന്ന പ്രസ്താവനയാണ് PC നടത്തിയത്.നുണ പറയാനും ഭക്ഷണവും കഴിക്കാൻ മാത്രമാണ് PC ജോർജ് വാ തുറക്കുന്നത്.വാർത്ത പുരുഷനാകാനാണ് ശ്രമം.മത സൗഹാർദ്ദത്തെപ്പറ്റി പറയാൻ പി.സി ജോർജിന് അവകാശമില്ല..മരുമകളെ ക്രിസ്ത്യാനിയാക്കി പേര് മാറ്റിയ ആളാണ് PC.അഹങ്കാരത്തിന്റെ ആൾരൂപമാണ്.ബി.ജെ.പി പാളയത്തിൽ എത്തിയെങ്കിലും ബി.ജെ.പിക്ക് ലാഭമുണ്ടാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു