ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട് പെൺകുട്ടിയെ കാണാതായി

Published : May 28, 2022, 03:58 PM ISTUpdated : May 28, 2022, 08:34 PM IST
ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട് പെൺകുട്ടിയെ കാണാതായി

Synopsis

ഇന്ന് രാവിലെയാണ് കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ എത്തിയത്.

കൊല്ലം: കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട് പെൺകുട്ടിയെ കാണാതായി. മോബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കാണാതായ പത്താംക്ലാസ്സ് വിദ്യര്‍ത്ഥിനി അപര്‍ണ്ണയ്ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ എത്തിയത്. ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനെയും കൂട്ടി കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി. 

പെൺകുട്ടികള്‍ വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കാന്‍ തുടങ്ങി. പെട്ടന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതിനിടയില്‍ രക്ഷിക്കിനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു . അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടു. രക്ഷപെട്ട അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപര്‍ണക്കായുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്  കല്ലാടയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്ർഘടമാവുകയാണ്.

ആര്യനാട് പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ആൾ മരിച്ചു 

ആര്യനാട്  പൊലീസ് സ്റ്റേഷനിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയ ആൾ  മരിച്ചു. പാലോട്  പച്ച സ്വദേശി ഷൈജുവാണ് (47) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. പങ്കാളിയെ കാണാനില്ല എന്ന പരാതിയുമായി എത്തിയ ഇയാൾ സ്റ്റേഷന് പുറത്തു പോകുകയും പിന്നീട് പെട്രോളുമായി എത്തി ശരീരത്തിൽ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു. പൊലീസുകാർ ഉടൻ തന്നെ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

പാലോട് പച്ച സ്വദേശിയായ ഷൈജു കൊട്ടാരക്കര പുത്തൂരിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയാണ്.  ഇയാൾ ഒപ്പം കഴിഞ്ഞിരുന്ന ആര്യനാട് കോട്ടയ്ക്കകം സ്വദേശിയെ കാണാനില്ല എന്നാണ് പരാതി നൽകിയത്. ഇയാൾ സമാന പരാതി കൊല്ലം പുത്തൂർ സ്റ്റേഷനിലും നൽകിയിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയുടെ ഇഷ്ടപ്രകാരം സഹോദരനൊപ്പം പൊകാൻ അനുവദിച്ചിരുന്നു. അന്ന് പുത്തൂർ സ്റ്റേഷനിലും ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ അനുനയിപ്പിച്ച് വിടുകയായിരുന്നു. അതിന് പിന്നാലെയാണ് ആര്യനാട് സ്റ്റേഷനിൽ പരാതി നൽകുന്നതും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുരു സന്ദേശം ഉണര്‍ത്തി വെള്ളാപ്പള്ളിയ്ക്കും മന്ത്രി സജി ചെറിയാനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഇകെ സമസ്ത മുഖപത്രം
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ