'പ്രതിയുടെ പേര് നോക്കിയാൽ നാട്ടുകാർക്ക് മനസ്സിലാകും'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസില്‍ അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി

Published : May 20, 2026, 06:42 PM IST
vellappally natesan

Synopsis

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി കേസിലെ അന്തിമ റിപ്പോർട്ട് ജൂൺ 20-ാം തീയതിയോ മുൻപോ ആയി സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിൽ ഇതുവരെ ഒന്നും ചെയ്യാതെ ഇരുന്നത് എന്ത് കൊണ്ടെന്ന് പ്രതിയുടെ പേര് നോക്കിയാൽ നാട്ടുകാർക്ക് മനസ്സിലാകുമെന്ന് കോടതി പരിഹസിച്ചു.

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി. അന്വേഷണം ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി കേസിലെ അന്തിമ റിപ്പോർട്ട് ജൂൺ 20-ാം തീയതിയോ മുൻപോ ആയി സമർപ്പിക്കാൻ ആവശ്യപ്പെട്ടു. കേസിൽ ഇതുവരെ ഒന്നും ചെയ്യാതെ ഇരുന്നത് എന്ത് കൊണ്ടെന്ന് പ്രതിയുടെ പേര് നോക്കിയാൽ നാട്ടുകാർക്ക് മനസ്സിലാകുമെന്ന് കോടതി പരിഹസിച്ചു. വിജിലൻസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയിലാണ് കോടതി വിമർശനം.

നേരത്തെയും കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നീതി'യിൽ നിന്ന് പടിയിറങ്ങി എ എൻ ഷംസീർ; തലശ്ശേരിയിലേക്ക് യാത്രയായത് പ്രിയ സഖാവിന്‍റെ ചിത്രങ്ങളുമായി
വൈകീട്ട് വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അപ്രതീക്ഷിതമായി സംഭവം, സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വഴിത്തിരിവ്