പിണറായിക്ക് ഇപ്പോൾ ശുക്രദശ, കോൺഗ്രസ്സിനെ പിളർത്തിയല്ലോ: പ്രശംസിച്ച് വെള്ളാപ്പള്ളി

Web Desk   | Asianet News
Published : Dec 29, 2019, 06:54 PM ISTUpdated : Dec 29, 2019, 09:45 PM IST
പിണറായിക്ക് ഇപ്പോൾ ശുക്രദശ, കോൺഗ്രസ്സിനെ പിളർത്തിയല്ലോ: പ്രശംസിച്ച് വെള്ളാപ്പള്ളി

Synopsis

ശബരിമല പ്രശ്നത്തിൽ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണ് പിണറായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ  നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണ്

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിനെതിരെ സർവ്വകക്ഷിയോഗം സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല പ്രശ്നത്തിൽ എതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

"അന്ന് ശബരിമല പ്രശ്നത്തിൽ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിർത്താൻ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കിൽ ഇപ്പോൾ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ  നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണ്."

"കഴിഞ്ഞവർഷം ഇതേ സമയം അദ്ദേഹത്തെ കടിച്ചു കീറാൻ വന്നവരാണ് ഇപ്പോൾ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴിൽ നിൽക്കുന്നത്. കെ.പി.സി.സി പ്രസിഡന്റൊഴികെ ബാക്കിയുള്ളവരെ പൗരത്വ ദേദഗതി നിയമവുമായി ബന്ധപ്പെട്ട് വിളിച്ച  സർവകക്ഷി യോഗത്തിൽ പങ്കെടുപ്പിക്കാൻ പിണറായിക്ക് കഴിഞ്ഞു. കോൺഗ്രസ്സിനെ പിളർത്താൻ പിണറായിക്ക് സാധിച്ചു. സർവ്വകക്ഷി യോഗത്തിൽ പിണറായി മികച്ച സംഘാടകനായി," എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ, യുഡിഎഫ് ഓഫീസ് ആക്രമിച്ചതിൽ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം
'മരിച്ചാൽ കുഴിച്ചിടാൻ വരേണ്ട, വീട്ടിൽ കൊടി കെട്ടാൻ വരേണ്ട'; എസ്എൻഡിപിയുടെ പേരിൽ ആരും വീട്ടിൽ കയറരുതെന്ന് സിപിഎം സ്ഥാനാര്‍ത്ഥിയുടെ മകൻ