`ദേവസ്വം മന്ത്രി ഈഴവനാണ്, അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ല', വെള്ളാപ്പള്ളി നടേശൻ

Published : Oct 11, 2025, 02:39 PM IST
vellappally natesan

Synopsis

ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

തിരുവനന്തപുരം: ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

ശബരിമലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല. വേറെയും മന്ത്രിമാരില്ലേ? ഗണേഷ് കുമാർ രാജിവെക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. വാസവനും മുഖ്യമന്ത്രിയും മാത്രം രാജിവെക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? ഈഴവരെ വളരാൻ ചില ശക്തികൾ അനുവദിക്കുന്നില്ല- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം, മുസ്ലിം ലീ​ഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്നും മുസ്ലിം ഉന്നമനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മത പാർട്ടിയാണ്. മുസ്ലിം ഉന്നമനം മാത്രമാണ് അവരുടെ ലക്ഷ്യം. മുസ്ലിം സമുദായത്തിന് അനുകൂലമായുള്ള ഭരണമാണ് ലീഗിന്‍റെ ലക്ഷ്യം. മുസ്ലിം സംഘടനകൾക്ക് മസിൽ പവറും മണി പവറുമുണ്ടെന്നും വെളളാപ്പളളി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ