ഇടുക്കി മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജോസ് കുറ്റ്യാനി (87) അന്തരിച്ചു. ഏറെ നാളായി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു

ഇടുക്കി : ഇടുക്കി മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജോസ് കുറ്റ്യാനി (87) അന്തരിച്ചു. ഏറെ നാളായി വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.

ഹൈക്കോടതി അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, ഇടുക്കി ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു.

അമിത വേഗത്തിൽ കാറുമായെത്തി ബുള്ളറ്റിൽ ഇടിച്ച് കയറി, കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്

തുടർച്ചയായി രണ്ടുതവണ ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നിയമസഭയിലെത്തി. എഐസിസി അംഗം, കെപിസിസി നിർവാഹക സമിതി അംഗം, സ്റ്റുഡൻ്റ്സ് കോൺഗ്രസ് ജനറൽ സെക്രട്ടറി, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, നാഫെഡ് വൈസ് ചെയർമാൻ തുടങ്ങി നിരവധി പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.