കേരളത്തിൽ നിന്ന് കയറധിഷ്ഠിത ഉത്പന്നങ്ങൾ നിർമിക്കുന്ന മെഷീനുകൾ വാങ്ങി വെനസ്വേല

Published : Mar 03, 2025, 08:29 AM IST
കേരളത്തിൽ നിന്ന് കയറധിഷ്ഠിത ഉത്പന്നങ്ങൾ നിർമിക്കുന്ന മെഷീനുകൾ വാങ്ങി വെനസ്വേല

Synopsis

കേരളത്തിൽ നിർമ്മിച്ച വിവിധതരം മെഷീനുകൾക്കാണ് വെനസ്വേലയിൽ നിന്ന് കയർ മെഷീൻ മാനുഫാക്ചറിങ് കോർപ്പറേഷന് ഓർഡർ ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

കൊച്ചി: കേരളത്തിൽ നിന്ന് കയറധിഷ്ഠിത ഉത്പന്നങ്ങൾ നിർമിക്കുന്ന മെഷീനുകൾ വെനസ്വേല വാങ്ങിയതായി മന്ത്രി പി രാജീവ്. കേരളത്തിൽ നിർമ്മിച്ച വിവിധതരം മെഷീനുകൾക്കാണ് വെനസ്വേലയിൽ നിന്ന് കയർ മെഷീൻ മാനുഫാക്ചറിങ് കോർപ്പറേഷന് ഓർഡർ ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ഇതിൽ തൊണ്ടിൽ നിന്നു ചകിരി വേർതിരിക്കുന്നതിനും ചകിരി നാരുകൾ ഉപയോഗിച്ച് കൊണ്ടുള്ള ചെടിച്ചട്ടികൾ ഉണ്ടാക്കുന്നതിനുള്ള മെഷീനുകളും കഴിഞ്ഞ ദിവസം കയറ്റുമതി ചെയ്തു. വെനസ്വേലയിലെ സിംകോ ബയോ ഇൻഡസ്ട്രിയൽ കമ്പനിയാണ് യൂറോപ്യൻ നിലവാരത്തിലുള്ള വിവിധ യന്ത്രങ്ങൾക്കുള്ള ഓർഡർ നൽകിയത്. അഞ്ച് മെഷീനുകളാണ് കേരളത്തിൽ നിന്ന് കമ്പനി വാങ്ങിയത്. പൂർണമായും യൂറോപ്യൻ നിലവാരത്തിലാണ് അവരാവശ്യപ്പെട്ടതു പ്രകാരം യന്ത്രങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

7 വയസുകാരായ ബാരിഷിന്‍റെയും ഫിന്‍സയുടെയും സന്ദര്‍ഭോചിത ഇടപെടൽ, 63കാരിയുടെ സാഹസികത; 4 വയസുകാരന് പുതുജന്മം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം