
മലപ്പുറം: എസ് ഡി പി ഐയുടെ ഉള്‍പ്പെടെ വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്ന് വേങ്ങരിയിലെ എൽഡിഎഫ് സബാഹ് കുണ്ടു പുഴക്കല്‍. ജയിച്ചു കയറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സബാഹ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വേങ്ങരയിലെ ജനങ്ങള്‍ കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ വേങ്ങരയില്‍ മത്സരിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി മാന്യമായാണ് പെരുമാറിയത്. ഇത്തവണത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയില്‍ നിന്നും മാന്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നും സബാഹ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ബിജെപിയും എസ്ഡിപിഐയുമായി സിപിഎം ഉണ്ടാക്കിയ ഡീൽ അണികള്‍ നിരാകരിച്ചെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി. നേതാക്കള്‍ തമ്മില്‍ മാത്രമാണ് ഡീല്‍ ഉണ്ടായത്. ഡീലില്‍ മൂന്ന് പാര്‍ട്ടികളുടേയും അണികള്‍ക്ക് കടുത്ത അതൃപ്തിയുണ്ടായി. യുഡിഎഫിന് അധികാരം കിട്ടുമ്പോൾ മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കട്ടെയെന്നും അക്കാര്യത്തില്‍ ലീഗ് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തില്ലെന്നും കെ എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഡീൽ ഉണ്ടായത് സിപിഎം നേതാക്കൾ തമ്മിൽ മാത്രമാണ്. ഡീലിൽ സിപിഎം അണികൾക്ക് അതൃപ്തിയാണ്. എസ്ഡിപിഐമായുള്ള ഡീലും അണികൾ തള്ളി. മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെയെന്നും ലീഗ് സമ്മർദ്ദം ചെലുത്തില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam