ബിജെപിയും എസ്ഡിപിഐയുമായി സിപിഎം ഉണ്ടാക്കിയ ഡീൽ ജനം തള്ളി ; ഡീൽ ഉണ്ടായത് നേതാക്കൾ തമ്മിൽ മാത്രമാണെന്ന് കെ എം ഷാജി

Published : Apr 10, 2026, 06:48 AM IST
KM Shaji

Synopsis

പല മണ്ഡലങ്ങളിലും ബിജെപിയും എസ്ഡിപിഐയുമായി സിപിഎം ഉണ്ടാക്കിയ ഡീൽ അണികള്‍ നിരാകരിച്ചെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി. മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം: സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ബിജെപിയും എസ്ഡിപിഐയുമായി സിപിഎം ഉണ്ടാക്കിയ ഡീൽ അണികള്‍ നിരാകരിച്ചെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ എം ഷാജി. നേതാക്കള്‍ തമ്മില്‍ മാത്രമാണ് ഡീല്‍ ഉണ്ടായത്. ഡീലില്‍ മൂന്ന് പാര്‍ട്ടികളുടേയും അണികള്‍ക്ക് കടുത്ത അതൃപ്തിയുണ്ടായി. യുഡിഎഫിന് അധികാരം കിട്ടുമ്പോൾ മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കട്ടെയെന്നും അക്കാര്യത്തില്‍ ലീഗ് കോണ്‍ഗ്രസിനെ അലോസരപ്പെടുത്തില്ലെന്നും കെ എം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപിയും എസ്ഡിപിഐയുമായി സിപിഎം ഉണ്ടാക്കിയ ഡീൽ ജനം തള്ളി. ഡീൽ ഉണ്ടായത് നേതാക്കൾ തമ്മിൽ മാത്രമാണ്. ഡീലിൽ സിപിഎം അണികൾക്ക് അതൃപ്തിയാണ്. എസ്ഡിപിഐമായുള്ള ഡീലും അണികൾ തള്ളി. മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ, ലീഗ് സമ്മർദ്ദം ചെലുത്തില്ലെന്നും കെ എം ഷാജി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്‍ഡിപിഐയുടെ ഉള്‍പ്പെടെ വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി; ജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് സബാഹ് കുണ്ടുപുഴക്കൽ
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച് അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; അര മണിക്കൂർ പോലും ചർച്ച ചെയ്യാനുള്ള അവസരം മാധ്യമങ്ങൾക്ക് നൽകില്ലെന്ന് പി സി വിഷ്ണുനാഥ്