ഇരട്ട കൊലക്കേസ്: പ്രതി ഉണ്ണി ഒളിവിൽ കഴിയവേ ആത്മഹത്യാശ്രമം നടത്തി; മരക്കൊമ്പ് ഒടിഞ്ഞപ്പോള്‍ ശ്രമം പാളി

Published : Sep 04, 2020, 02:30 PM ISTUpdated : Sep 04, 2020, 02:41 PM IST
ഇരട്ട കൊലക്കേസ്: പ്രതി ഉണ്ണി ഒളിവിൽ കഴിയവേ ആത്മഹത്യാശ്രമം നടത്തി; മരക്കൊമ്പ് ഒടിഞ്ഞപ്പോള്‍ ശ്രമം പാളി

Synopsis

കൊലപാതകത്തിന് ശേഷം മദപുരത്തെ കാട്ടിലായിരുന്നു ഇയാൾ  ഒളിവിൽ കഴിഞ്ഞത്. ഇവിടെവെച്ച് മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മരക്കൊമ്പ് ഒടിഞ്ഞു വീണ് ഉണ്ണിക്ക് കാലിന് പരുക്ക് പറ്റിയെങ്കിലും  സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു. 

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതക്കേസിലെ മുഖ്യപ്രതികളിലൊരാൾ ഒളിവിൽ കഴിയവേ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐഎൻടിയുസി പ്രവർത്തകൻ ഉണ്ണിയാണ് ഒളിവിൽ കഴിയവേ ആത്മഹത്യയ്ക്കു ശ്രമിച്ചത്. കൊലപാതകത്തിന് ശേഷം മദപുരത്തെ കാട്ടിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഇവിടെ വെച്ച് മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. മരക്കൊമ്പ് ഒടിഞ്ഞു വീണ് ഉണ്ണിക്ക് കാലിന് പരുക്ക് പറ്റിയെങ്കിലും സാരമുള്ളതല്ലെന്ന് പൊലീസ് അറിയിച്ചു. 

ഇന്നലെയാണ് മദപുരത്തുള്ള കാട്ടിൽ ഒരു പാറയുടെ മുകളിൽ നിന്ന് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഉണ്ണിയെ ആറ്റിങ്ങൾ ഡിവൈഎസ്പിയുടെ  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൊലയാളി സംഘത്തിലുണ്ടായ സജീവിനെയും സനലിനെയും നേരത്തെ പൊലീസ് പിടികൂടിയിരുന്നു.സംഘത്തിലെ നാലാമനും രണ്ടാം പ്രതിയുമായ അൻസറിനായുള്ള തെരച്ചിൽ തുടരുകയാണ്. 

ഇരട്ടക്കൊലപാതകം: 'പ്രതി സജീവിനെ അടൂര്‍ പ്രകാശ് കണ്ടിട്ടുണ്ട്', തീയതി പിന്നീട് വെളിപ്പെടുത്തുമെന്നും റഹീം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുംഭമേള വൈറല്‍ താരത്തിന്‍റെ കല്യാണത്തെക്കുറിച്ച് പറഞ്ഞു; 'ആ രാഷ്ട്രീയം ഇവിടെ പറയേണ്ട', കവി കുരീപ്പുഴയുടെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി പ്രവർത്തകർ
തൃശ്ശൂരിൽ പൂരാവേശം, ഘടകപൂരങ്ങളുടെ എഴുന്നള്ളിപ്പ് തുടങ്ങി; കണിമംഗലം ശാസ്താവ് വടക്കുംനാഥനിലേക്ക്