പത്ത് വർഷം വെയർ ഹൗസുകളിൽ സൂക്ഷിച്ച മരുന്നുകൾ ഉപയോഗശൂന്യമായ നിലയിലാണ്. കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും കിറ്റുകളും നശിച്ച കൂട്ടത്തിലുണ്ട്. കേരളത്തിലെ 16 വെയർ ഹൗസുകളിൽ പെട്ടി പോലും പൊട്ടിക്കാതെ മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

തിരുവനന്തപുരം: ആരോഗ്യവകുപ്പ് വാങ്ങിയ കോടികളുടെ മരുന്ന് ഉപയോഗിക്കാതെ നശിച്ചു. പത്ത് വർഷം വെയർ ഹൗസുകളിൽ സൂക്ഷിച്ച മരുന്നുകൾ ഉപയോഗശൂന്യമായ നിലയിലാണ്. കൊവിഡ് കാലത്ത് വാങ്ങിയ മരുന്നുകളും കിറ്റുകളും നശിച്ച കൂട്ടത്തിലുണ്ട്. കേരളത്തിലെ 16 വെയർ ഹൗസുകളിൽ പെട്ടി പോലും പൊട്ടിക്കാതെ മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഉപയോഗിക്കാത്ത മരുന്നുകൾ നശിപ്പിക്കാൻ അരക്കോടി രൂപയോളം ചെലവ് വരും.

മരുന്നുകൾ വാങ്ങിക്കൂട്ടി നശിപ്പിച്ചതിൽ അന്വേഷണത്തിന് നീക്കം

10 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നീക്കം. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ പർച്ചേസുകൾ പരിശോധനയ്ക്ക് വിധേയമാക്കും. മരുന്ന് പർച്ചേസിൽ ദുരൂഹത സംശയിക്കുകയാണ് ആരോഗ്യവകുപ്പ്. മരുന്നുകളും സാധനങ്ങളും ആവശ്യത്തിലധികം വാങ്ങി കൂട്ടിയോ എന്ന് അന്വേഷിക്കും. ഉന്നത ഇടപെടലുകൾ അന്വേഷണ വിധേയമാക്കും.