താനും ജീവനൊടുക്കുമെന്ന് അഫാൻ; ജയിലിൽ മറ്റൊരു തടവുകാരനും, 24 മണിക്കൂർ പ്രത്യേക നിരീക്ഷത്തിനായി ഉദ്യോ​ഗസ്ഥ സംഘം

Published : Mar 05, 2025, 10:28 AM ISTUpdated : Mar 05, 2025, 10:34 AM IST
താനും ജീവനൊടുക്കുമെന്ന് അഫാൻ; ജയിലിൽ മറ്റൊരു തടവുകാരനും, 24 മണിക്കൂർ പ്രത്യേക നിരീക്ഷത്തിനായി ഉദ്യോ​ഗസ്ഥ സംഘം

Synopsis

താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം. 

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക നിരീക്ഷണ ബ്ലോക്കിലേക്ക് മാറ്റി. അഫാനൊപ്പം മറ്റൊരു തടവുകാരനുമുണ്ട്. അഫാനെ നിരീക്ഷിക്കാൻ 24 മണിക്കൂറും ജയിൽ ഉദ്യോഗസ്ഥരുമുണ്ട്. താനും ജീവനൊടുക്കുമെന്ന് ജയിലെത്തിയ ശേഷം അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക നിരീക്ഷണം. 

കടബാധ്യതയെ തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് ജയിൽ ഉദ്യോഗസ്ഥരോടും അഫാൻ പറഞ്ഞത്. ഇന്നലെയാണ് മെഡിക്കൽ കോളേജിൽ നിന്നും അഫാനെ ജയിലേക്ക് മാറ്റിയത്. അഫാനെ കസ്റ്റഡയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ വെള്ളിയാഴ്ച വെഞ്ഞാറമൂട് പൊലീസ് കോടതിയിൽ നൽകും. ഇന്ന് അപേക്ഷ നൽകാനായിരുന്നു തീരുമാനമെങ്കിലും അഫാൻെറ ആരോഗ്യ-മാനസിക നില നോക്കിയ ശേഷം നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു.

കടബാധ്യത മൂലമുള്ള ബന്ധുകളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്ന് പ്രതി അഫാൻ ജയിൽ ഉദ്യോഗസ്ഥരോടാണ് പറഞ്ഞു. കൂട്ടക്കൊലയെ കുറിച്ച് അഫാൻ വിവരിച്ചു. മനുഷ്യനെ മൃഗീയമായി കൊലപ്പെടുത്തിയതിൻ്റെ പശ്ചാത്താപമൊന്നുമില്ലാതെയായിരുന്നു വിവരണം. അമ്മ മരിച്ചുവെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്. ബന്ധുക്കൾ സ്ഥിരമായി ആക്ഷേപിച്ചു. കൊല്ലുന്നതിന്ന് മുമ്പ് കാമുകിയോടും അനുജനോടും കൊലപാതകങ്ങൾ ചെയ്തത് പറഞ്ഞിരുന്നുവെന്നും അഫാൻ പറഞ്ഞു. എന്നാൽ താനും മരിക്കുമെന്ന് അഫാൻ ഉദ്യോഗസ്ഥരോട് പറഞ്ഞതിനെ തുടർന്ന് അഫാനെ ജയിലിൽ പ്രത്യേക നിരീക്ഷണത്തിലാക്കി. 

'നവീൻ ബാബുവിനെ യാത്രയയപ്പിനിടെ അപമാനിക്കാൻ ആസൂത്രണം നടത്തി, തെളിവുകൾ ദിവ്യയുടെ ഫോണിൽ'; കേസിൽ കുറ്റപത്രം ഉടൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്