തെളിവെടുപ്പിനിടെയും കൂസലില്ലാതെ അഫാൻ; അനിയനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് വിശദീകരിച്ച് പ്രതി

Published : Mar 07, 2025, 06:47 PM ISTUpdated : Mar 07, 2025, 07:07 PM IST
തെളിവെടുപ്പിനിടെയും കൂസലില്ലാതെ അഫാൻ; അനിയനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് വിശദീകരിച്ച് പ്രതി

Synopsis

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പാങ്ങോട്ടെ അഫാന്‍റെ അമ്മൂമ്മ സൽമാബീവിയുടെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. തുടര്‍ന്ന് അഫാന്‍റെ വെഞ്ഞാറമൂടിലെ വീട്ടിലും തെളിവെടുപ്പ് നടന്നു. കനത്ത സുരക്ഷയിലാണ് അഫാനെ രണ്ടിടങ്ങളിലും എത്തിച്ചത്.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അഫാനെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ്. വൻ പൊലിസ്  സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. വൈകിട്ട് നാലരയോടെയാണ് പൊലിസ് സംഘം അഫാനുമായി പാങ്ങോട് സ്റ്റേഷനിൽ നിന്നിറങ്ങിയത്. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുനാദ് അടക്കമുള്ള ഉദ്യഗസ്ഥരുടെ കീഴിൽ വൻ പൊലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്. അഫാന്‍റെ അമ്മൂമ്മ സൽമാബീവിയുടെ വീട്ടിലേക്കാണ് ആദ്യമെത്തിയത്. നിരവധി നാട്ടുകാരും ഇവിടെ തടിച്ചു കൂടിയിരുന്നു.

വീടിന്‍റെ അകത്തേക്ക് കയറിയശേഷം അഫാൻ കൊല നടത്തിയ രീതി പൊലീസിന് മുന്നിൽ വിശദീകരിച്ചു. പത്തു മിനിറ്റ് നേരത്തെ തെളിവെടുപ്പിനുശേഷം വെഞ്ഞാറമൂടിലെ അഫാന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയും നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. വീട്ടില്‍ വെച്ച് അമ്മയെ ആക്രമിച്ചതും സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയത് എങ്ങനെയാണെന്നും വിശദീകരിച്ചു.

പ്രതിയെ കൊണ്ട് വരുന്നത് കണക്കിലെടുത്ത് നേരത്ത് തന്നെ ഇവിടെ വലിയ പൊലീസ് സംഘത്തെ ഇവിടെ വിന്യസിച്ചിരുന്നു. തെളിവെടുപ്പ് അര മണിക്കൂർ നീണ്ടു. തുടർന്ന് അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. രാത്രി ഏഴോടെ പാങ്ങോട് സ്റ്റേഷനിലെത്തിച്ചു. അമ്മൂമ്മയെ കോലപ്പെടുത്തിയ കേസിൽ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഇതിനുശേഷം വെഞ്ഞാറമൂട് പൊലീസ് അഫാനെ കസ്റ്റഡിയിൽ വാങ്ങും.  പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലെ ശുചിമുറിയുടെ ഭാഗത്ത് ആഫാൻ രാവിലെ തളർന്നുവീണിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തെളിഞ്ഞതോടെ തിരികെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

മാലിന്യം കനാലിന് സമീപം തള്ളുന്നു, അസഹനീയ ദുർഗന്ധവും ശബ്ദവും; അടൂരിൽ 2 വീടുകളിലായി 100ലധികം നായ്ക്കൾ, പ്രതിഷേധം

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
20 ഇം​ഗ്ലീഷ് പുസ്തകങ്ങൾ, അരുന്ധതി റോയ് മുതൽ ഇന്ദു​ഗോപൻ വരെ; തിരക്കുകൾക്കിടയിലും 2025ൽ 60 പുസ്തകങ്ങൾ വായിച്ചെന്ന് സതീശൻ