
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പ് പൂർത്തിയായി. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സാജിതെയും കൊലപ്പെടുത്തിയ എസ്എൻ പുരത്തെ വീട്ടിൽ നിന്നാണ് ഇന്നത്തെ തെളിവെടുപ്പ് തുടങ്ങിയത്. മരണാന്തര ചടങ്ങുകള്‍ക്ക് ശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. യാതൊരു കൂസലുമില്ലാതെയാണ് നടത്തിയ ക്രൂരത അഫാൻ വിവരിച്ചത്. 80,000 രൂപ ലത്തീഫിൽ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛൻെറ അമ്മയുടെ സ്വർണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താൻ കാരണമെന്ന് അഫാൻ പോലീസിനോട് പറഞ്ഞു.
ആക്രമണം തടസ്സപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാൻ മുളക്പൊടിയും അഫാൻ വാങ്ങി വെച്ചിരുന്നു. അഫാൻ മോഷ്ടിച്ച ശേഷം വലിച്ചെറിഞ്ഞ ലത്തീഫിൻെറ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. അമ്മയെ കഴുത്തു ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛൻെറ അമ്മയെ കൊന്നു. അതിനു ശേഷമാണ് ലത്തീഫിൻെറ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻെറ തലയിൽ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളിയിലേക്ക് ഓടിയ സാജിതയെ പിന്നിൽ ചെന്ന് ആക്രമിച്ചുകൊന്നുവെന്നും അഫാൻ വിവരിച്ചു.
ലത്തീഫിൻെറ മൊബൈലും കാറിനെറ താക്കോലും 50 മീറ്റർ അപ്പുറം കാട്ടിലേക്കറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈ മൊബൈൽ ഫോണ്‍ അഫാൻെറ സാനിധ്യത്തിൽ പൊലീസ് കണ്ടെത്തി. വീട്ടിലെത്തിച്ചുള്ള പരിശോധനയിലാണ് മുളകുപൊടി പൊതിഞ്ഞത് കണ്ടെത്തിയത്. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുകളകുപൊടിയുമുണ്ടായിരുന്നത്. കൊലപാതകം തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ കണ്ണിലേക്കറിനായിരുന്നു മുകളുപൊടിയെന്ന് അഫാൻ മൊഴി നൽകി. ആയുധം, എലിവിഷം, മുളകളപൊടി, ശീതളപാനീയം, സിഗരറ്റ് എന്നിവ വാങ്ങിയ കടകളിലും കൊണ്ടുപോയി തെളിവെടുത്തു. നാളെ രണ്ടാം ഘട്ട കസ്റ്റഡി അവസാനിക്കും. കിളിമാനൂർ എസ്എച്ചഒ ജയനാണ് തെളിവെടുപ്പ് നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam