കേരളത്തെ നടുക്കിയ കൂട്ടക്കൊല, പോസ്റ്റ്മോർട്ടം ഇന്ന്; വിവാഹത്തിന് വീട്ടുകാർക്ക് സമ്മതച്ചിരുന്നുവെന്ന് ബന്ധു

Published : Feb 25, 2025, 12:49 AM IST
കേരളത്തെ നടുക്കിയ കൂട്ടക്കൊല, പോസ്റ്റ്മോർട്ടം ഇന്ന്; വിവാഹത്തിന് വീട്ടുകാർക്ക് സമ്മതച്ചിരുന്നുവെന്ന് ബന്ധു

Synopsis

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടകൊല എന്നാണ് അഫ്നാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ അരുംകൊലയിൽ ഞെട്ടി കേരളം. കൊല്ലപ്പെട്ട സൽമബീവി, അഫ്സാൻ, ലത്തീഫ്, ഷാഹിദ, ഫർസാന എന്നിവരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള ഉമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. പ്രത് അഫ്നാന്റെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് നടപടി. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടകൊല എന്നാണ് അഫ്നാൻ പൊലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഇന്നലെ രാവിലെ 10 നും 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര.

കേരളത്തെ നടുക്കിയ തിരുവനന്തപുരത്തെ കൂട്ടക്കൊലയിൽ അഫ്നാനും പെൺകുട്ടിയും തമ്മിൽ ഉള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു എന്നായിരുന്നു ഫർസാനയുടെ ബന്ധു താഹ പറയുന്നത്. വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നു. പ്രണയബന്ധം പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നു. പെൺകുട്ടി ഇന്നലെ വീട്ടിൽ നിന്ന് ഇറങ്ങിയത് മൂന്നരയോടെയാണ്. ട്യൂഷൻ എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അഫ്നാനൊപ്പം ബൈക്കിൽ പോകുന്നത് കണ്ടിരുന്നുവെന്നും താഹ പറഞ്ഞു.

ഉന്നം ലേശം പാളി! കാട്ടുപന്നിക്കിട്ട് വച്ചത് കൊണ്ടത് ട്രാൻസ്ഫോർമറിന്, നഷ്ടം പഞ്ചായത്ത് നികത്തണമെന്ന് കെഎസ്ഇബി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍