നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ വിടുതൽ ഹ‍ർജിയിൽ വിധി ജനുവരി നാലിന്

Web Desk   | Asianet News
Published : Jan 01, 2020, 04:59 PM IST
നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ വിടുതൽ ഹ‍ർജിയിൽ വിധി ജനുവരി നാലിന്

Synopsis

നിലവിലുള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് ദിലീപിന്‍റെ വാദം.എന്നാൽ ദിലീപിന് വിടുതൽ നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച വിടുതൽ ഹർജിയിൽ ജനുവരി നാലിന് വിധി പറയും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ദിലീപ് ഹർജി സമർപ്പിച്ചത്.  നിലവിലുള്ള കുറ്റപത്രത്തിൽ തന്നെ വിചാരണ ചെയ്യാനുള്ള തെളിവില്ലെന്നാണ് ദിലീപിന്‍റെ വാദം.

എന്നാൽ ദിലീപിന് വിടുതൽ നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ നടത്താൻ പര്യാപത്മായ തെളിവുകൾ ദിലീപിനെതിരെയുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.  ദിലീപ് സമർപ്പിച്ച ഹർജിയിൽ  നടിയുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങളുള്ളതിനാൽ അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം.
 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്