
കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായക ദിനം. ഇരുവർക്കുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ എം ഷാജഹാൻ നൽകിയ ഹർജിയിലാണ് വിധി പറയുക. കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡി നിലപാട്.
എന്നാൽ, ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ലെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. മൊഴിവിവരങ്ങൾ തെളിവായുണ്ടല്ലോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി പോലും കഴിഞ്ഞെന്ന് കോടതിയിൽ ഇഡി ഉന്നയിച്ചിരുന്നു. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബഞ്ചാണ് ഹർജിയിൽ വിധി പറയുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam