ഖനനം വലിയ കെട്ടിടങ്ങൾ വ്യവസായം തുടങ്ങിയ ബി വിഭാ​ഗം പദ്ധതികളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തി അനുമതി നൽകുക എന്നതാണ് അതോറിറ്റി ചുമതല. സംസ്ഥാനത്തിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു.

തിരുവനന്തപുരം. സംസ്ഥാനപരിസ്ഥിതി ആഘാത നി‍‍ർണയ അതോറിറ്റിയുടെ ചെയ‍ർമാനായി(SEIAA..സിയ) മുൻ ചീഫ് സെക്രട്ടറി ഡോ കെ വേണുവിനെ നിയമിച്ചു. സംസ്ഥാനസർക്കാരിൻ്റെ ശുപാർശ പ്രകാരം കേന്ദ്രസർക്കാരാണ് നിയമിച്ചത്. പി എച്ച് കുര്യൻ അന്തരിച്ചതിനെ തു‌‌ടർന്ന് ഈ തസ്തിക ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഖനനം വലിയ കെട്ടിടങ്ങൾ വ്യവസായം തുടങ്ങിയ ബി വിഭാ​ഗം പദ്ധതികളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തി അനുമതി നൽകുക എന്നതാണ് അതോറിറ്റി ചുമതല. 2006ലെ പരിസ്ഥിതി ആഘാത നി‍ർണയ വിജ്ഞാപനങ്ങളിലെ ഷെഡ്യൂളിലെ ബി വിഭാ​ഗത്തിൽപെടുന്ന പദ്ധതികൾക്കുള്ള പാരിസ്ഥിതിക അനുമതി കൈകാര്യം ചെയ്യാനാണ് കേന്ദ്രസ‍ർക്കാർ സിയ കേരള രൂപീകരിച്ചത്. സിയ കേരളത്തെ സഹായിക്കുന്നതിനായി കേന്ദ്രം സ്റ്റേറ്റ് ലെവൽ എക്സ്പെർട്ട് അപ്രൈസൽ കമ്മിറ്റി കേരളയും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പരിസ്ഥിതി ആഘാത നി‍ർണയ അതോറിറ്റികൾ അനുവദിച്ച പാരിസ്ഥിതികാനുമതികൾ സംസ്ഥാന പരിസ്ഥിതി ആഘാതനി‍‍ർണയ അതോറിറ്റി വീണ്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നി‍ർദേശിച്ചിട്ടുണ്ട്.