
തിരുവനന്തപുരം: എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നിലവിൽ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
അതിനിടെ ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകൾ ഇടയ്ക്ക് ഇടയ്ക്ക് തുറക്കുമെന്ന് അറിയിപ്പ്. ജലനിരപ്പ് ക്രമീകരിക്കാനാണ് നടപടി. പെരിയാറിൽ ജലനിരപ്പ് നേരിയ തോതിൽ ഉയരും. പെരിയാർ, ആലുവ, പെരുമ്പാവൂർ, കാലടി ഭാഗങ്ങളിൽ ജല നിരപ്പ് കുറച്ച് ഉയർന്നേക്കും. പുഴയുടെ ഇരു കരയിലും താമസിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
25/05/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്
26/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം
27/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
28/05/2026 : തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , എറണാകുളം , ഇടുക്കി- എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam