ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ ആക്രമണം; എസ്എഫ്ഐക്കെതിരെ ബിആര്‍പി ഭാസ്കര്‍

Published : Mar 04, 2023, 07:59 AM ISTUpdated : Mar 04, 2023, 08:05 AM IST
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലെ ആക്രമണം; എസ്എഫ്ഐക്കെതിരെ ബിആര്‍പി ഭാസ്കര്‍

Synopsis

എസ്എഫ്ഐ അതിക്രമത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബും കെയുഡബ്ല്യുജെ ജില്ലാകമ്മിറ്റിയും അടക്കം വിവിധ മാധ്യമ കൂട്ടായ്മകളും സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമത്തിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്കര്‍.  സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും മോശവും സമാനതകളില്ലാത്ത അപകീര്‍ത്തികരമായ പ്രവൃത്തിയാണ്  എസ്എഫ്ഐ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബിആര്‍പി ഭാസ്കര്‍ എസ്എഫ്ഐയെ വിമര്‍ശിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസിലേക്ക്  എസ്എഫ്ഐ സംഘം  അതിക്രമിച്ച് കയറിയത്.  മുപ്പതോളം വരുന്ന എസ്എഫ്ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണൽ ഓഫീസിലെത്തി പ്രവർത്തനം തടസ്സപ്പെടുത്തി.  കേരളം മുമ്പങ്ങും കാണാത്തവിധം ഒരു മാധ്യമ സ്ഥാപനത്തിന് അകത്ത് കടന്നുള്ള അതിക്രമത്തിനെതിരെ  ദേശീയ തലത്തിൽ അടക്കം വൻ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ജനാധിപത്യത്തിൽ ഇത്തരം അതിക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് തയ്യാറകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. എസ്എഫ്ഐ നടത്തിയത് കേട്ടുകേൾവിയില്ലാത്ത അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഭീഷണിയുടെ സ്വരവുമായി മാധ്യമ ഓഫീസിൽ അതിക്രമിച്ചു കടന്നത് ഫാഷിസം ആണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. 

എസ്എഫ്ഐ അതിക്രമത്തിനെതിരെ തിരുവനന്തപുരം പ്രസ് ക്ലബും കെയുഡബ്ല്യുജെ ജില്ലാകമ്മിറ്റിയും അടക്കം വിവിധ മാധ്യമ കൂട്ടായ്മകളും സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടന്നത് കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയാത്ത് നീക്കമെന്നും, ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. അതേസമയം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫീസിന് നേരെയുണ്ടായ എസ്എഫ്ഐ അതിക്രമം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എല്‍ഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്‍റെ പ്രതികരണം.  

Read More : ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഇപി

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം