
ഇടുക്കി: തോപ്രാംകുടിയിലെ മൃഗാശുപത്രി ജീവനക്കാരിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് തോപ്രാംകുടി ടൗണിലെ വ്യാപാരശാലകൾ അടച്ചു. മുരിക്കാശേരി പൊലീസും ആരോഗ്യപ്രവർത്തകരും മുന്നറിയിപ്പുമായി രംഗത്തിറങ്ങി. കൊവിഡ് ബാധിച്ച സ്ത്രീ മുരിക്കാശേരിയിലെ ഒരു കടയിലും എത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഇവർ ഈ കടയിൽ എത്തിയത്. കട പൊലീസ് അടപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam