ഫ്ലെക്സിൽ പാറ്റയെ കണ്ടതോടെ മാറ്റണമെന്ന് വൈസ് ചാൻസലർ, ഇല്ലെന്ന് യൂണിയൻ; എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി തർക്കം

Published : Jul 27, 2026, 04:00 PM IST
mg university flex

Synopsis

യുണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് ഫ്ലെക്സാണ് വിവാദമായിട്ടുള്ളത്. ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണം. ഫ്ലെക്സ് ബോർഡ് നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടു

കോട്ടയം: എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി തർക്കം. യുണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് ഫ്ലെക്സാണ് വിവാദമായിട്ടുള്ളത്. ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണം. ഫ്ലെക്സ് ബോർഡ് നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ ആവശ്യപ്പെട്ടു. സർവകലാശാല ഫണ്ട് ഉപയോഗിക്കുന്ന പരിപാടിയിൽ രാഷ്ട്രീയം വേണ്ടെന്നാണ് വിസി നിലപാട്. ദില്ലി സമരത്തോടുള്ള ഐക്യദാർഢ്യമാണ് ഫ്ലെക്സ് ബോ‍ർഡെന്ന് സ‍ർവകലാശാല യൂണിയൻ വ്യക്തമാക്കി. എംജി സർവകലാശാല ക്യാമ്പസിൽ യൂണിയന്‍റെ നേതൃത്വത്തിൽ കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധിക്കാനും വിദ്യാര്‍ത്ഥികൾ തീരുമാനിച്ചിട്ടുണ്ട്. വിസിക്ക്‌ എതിരെ സർവകലാശാല യൂണിയൻ പ്രതിഷേധ പ്രകടനവും നടത്തി.

അതേസമയം, ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ലെന്നാണ് സിജെപി വ്യക്തമാക്കിയത്. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ബദൽ ശക്തിയായി ഇടപെടും. സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ആലോചനയുണ്ട്. കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളും പരി​ഗണനയിലാണ്. വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു. അതിനിടെയാണ് പുതിയ തീരുമാനം. അഭിജീത് ദീപ്കെ, സൗരവ് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജന്തർ മന്ദറിൽ സമരം ആരംഭിച്ചത്. 35 ദിവസം നീണ്ട സമരത്തിനൊടുവിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.

ഇതിനിടെ സിജെപിയുടെ പാർലമെന്‍റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. പൊലീസിനും കേന്ദ്ര സേനകൾക്കുമെതിരെ കേസെടുക്കണമെന്ന സിജെപിയുടെ അടക്കം ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ താക്കീത്. നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചത് ഒരു ജവാനാണെന്ന് ഇതിനിടെ സിആർപിഎഫ് കണ്ടെത്തി. സമരക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ ഉപയോഗിച്ചു എന്നാണ് സിആർപിഎഫിന്‍റെ ആഭ്യന്തര റിപ്പോർട്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി
3 ലക്ഷം ശമ്പളം വാങ്ങുന്ന സർക്കാർ ഡോക്ടർക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും മാസം 7 ലക്ഷം പോക്കറ്റിൽ; ഡോ. ശിവപ്രസാദിനെതിരെ വിജിലൻസ് കേസെടുത്തു