
തിരുവനന്തപുരം: ദീപിക പത്രത്തിന്‍റെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ തന്‍റെ പ്രസംഗം തുടങ്ങും മുൻപ് മുഖ്യമന്ത്രി വി ഡി സതീശനെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. സദസിൽ ഉള്ളവർ എഴുന്നേറ്റ് നിന്ന് മുഖ്യമന്ത്രിക്ക് കൈയടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. മുഖ്യമന്ത്രിക്ക് ഉപരാഷ്ട്രപതി ജന്മദിന ആശംസകളും നേർന്നു. കൂടാതെ മാധ്യമങ്ങൾ വിമർശനങ്ങൾ നടത്തണം. വിമർശിക്കുമ്പോൾ അത് സത്യമാകണം. സത്യം ആകുമ്പോൾ മാത്രം ആണ് അത് വിമർശനം ആകുന്നത്. താല്പര്യം ഉള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് അല്ലാത്തവരെ എതിർക്കുന്നതും മാധ്യമ ധർമം അല്ല. രാഷ്ട്രീയ മേഖലയാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മേഖല, രാഷ്ട്രീയ പ്രവർത്തനം അത്ര എളുപ്പമല്ല. മാധ്യമങ്ങൾക്ക് ശരിയായ ആളുകളെ ചൂണ്ടിക്കാട്ടാൻ കഴിയണം. നേതാക്കളുടെ പോരായ്മകൾ ചൂണ്ടികാണിക്കാൻ കഴിയണം എന്നും സിപി രാധാകൃഷ്ണൻ.
മുഖ്യമന്ത്രി വിഡി സതീശനും ദീപിക പത്രത്തിന്‍റെ ജുബിലി ആഘോഷത്തിൽ സംസാരിച്ചു. നാട്ടിൽ പത്രസ്വാതന്ത്ര്യം കുറഞ്ഞു വരുന്നു എന്ന് വിമർശനം ഉണ്ടെന്നും ഫ്രീഡം ഓഫ് പ്രസ് ഇന്‍റക്സില്‍ ഇന്ത്യയുടെ സ്ഥാനം 157 ആണ്. രാജ്യം വളരെ പിറകിലാണ്. ജനാധിപത്യത്തിന്‍റെ മനോഹാരിത എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കുമ്പോഴാണ് ഉണ്ടാകുന്നത്. നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉണ്ടാകണം. ഞാൻ അടക്കം ഭരണകർത്താക്കൾ വിമർശിക്കപ്പെടണം. ആരും വിമർശനത്തിന് അതീതരല്ലെന്നും വിമർശനങ്ങൾ ഉണ്ടാകുമ്പോൾ തെറ്റ് തിരുത്താൻ പറ്റും. കേരളത്തിലെ മാധ്യമങ്ങൾ അങ്ങനെ ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam