ചുമട്ടുതൊഴിലാളികൾ തമ്മിലടിച്ചു, സിഐടിയു അംഗം ആശുപത്രിയിൽ; എട്ട് ബിഎംഎസ് പ്രവർത്തകർക്കെതിരെ കേസ് 

Published : Oct 05, 2022, 03:39 PM ISTUpdated : Oct 07, 2022, 11:54 PM IST
ചുമട്ടുതൊഴിലാളികൾ തമ്മിലടിച്ചു, സിഐടിയു അംഗം ആശുപത്രിയിൽ; എട്ട് ബിഎംഎസ് പ്രവർത്തകർക്കെതിരെ കേസ് 

Synopsis

ഇന്നലെയാണ് സിഐടിയു അംഗമായ ചന്ദ്രനെ എട്ട് ബിഎംഎസ്സുകാർ മർദ്ദിച്ചത്. സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ചുമട്ടുതൊഴിലാളികൾ തമ്മിൽ സംഘ‍ര്‍ഷം. ഇന്നലെയാണ് സിഐടിയു അംഗമായ ചന്ദ്രനെ എട്ട് ബിഎംഎസ്സുകാർ മർദ്ദിച്ചത്. സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം തുടങ്ങി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ പാലോടിനടുത്ത് പേരയം കവലയിലെ സൂപ്പർ മാർക്കറ്റിൽ കാലിത്തിറ്റ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് ആദ്യം തർക്കവും പിന്നീട്ട് സംഘര്‍ഷവുമുണ്ടായത്. യുണിയനുകൾ തമ്മിലുള്ള ധാരണ തെറ്റിച്ചതാണ് തർക്കത്തിന് കാരണം. 

ശബരി സുപ്പർ മാർക്കറ്റിൽ പതിവായി എല്ലാ യൂണിയൻ കാരും ചേർന്നാണ്  സാധനങ്ങൾ ഇറക്കുന്നത്. 
സംഘടനകളുടെ ശക്തി അനുസരിച്ചത് 12 സിഐടിയുക്കാരും 8 ഐഎൻടിയുസിക്കാരും 5 ബിഎംഎസ്സുകാരുമെന്നാണ് ധാരണ. കഴിഞ്ഞ ദിവസം ലോഡ് ഇറക്കാനായി ബിഎംഎസിൽ നിന്ന് 3 പേർ കൂടി എത്തി. പുതിയായി വന്ന 3 പേർ ലോഡ് ഇറക്കാൻ ശ്രമിച്ചപ്പോൾ സിഐടിയു തൊഴിലാളിയായ ചന്ദ്രൻ തടഞ്ഞു. അത് അവഗണിച്ച് ബലമായി ബിഎംഎസുകാർ ചുമട് ഇറക്കാൻ ശ്രമിച്ചു. തുടർന്നുണ്ടായ തർക്കമാണ് കയ്യാങ്കളിയിലും സംഘട്ടനത്തിലും കലാശിച്ചത്.പാലോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണ്.  ചന്ദ്രന്റെ പരാതിയിൽ പാലോട് പൊലീസ് എട്ട് ബിഎംഎസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. 

കാട്ടാക്കട കെഎസ്ആർടിസിയിൽ അച്ഛനേയും മകളേയും തല്ലിയിട്ട് ദിവസം 17, 3പ്രതികൾ ഇപ്പോഴും ഒളിവിൽ, പൊലീസ് നിഷ്ക്രിയം

'800 രൂപ ദിവസക്കൂലി മതി, കെഎസ്ആർടിസി ഞങ്ങൾ ലാഭത്തിലാക്കാം..' വൈറലായി സ്വകാര്യബസ് ഡ്രൈവറുടെ വാക്കുകള്‍!

യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ തുടങ്ങി അടുത്തകാലത്തായി കെഎസ്ആര്‍ടിസിയെ ചുറ്റിപ്പറ്റി ഓരോദിവസവും നിരവധി വിവാദങ്ങളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഒരു സ്വകാര്യ ബസ് ജീവനക്കാരന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ്. കെഎസ്ആര്‍ടിസി എം ഡിക്ക് എന്ന പേരിലാണ് ഈ കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്...കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ പഴയ വാതിൽ പാളികളില്‍ നിന്ന് സാമ്പിൾ ശേഖരിക്കും, എസ്ഐടി സംഘം ഇന്നും സന്നിധാനത്ത്
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാല്‍സംഗ കേസ് ഇന്ന് ഹൈക്കോടതിയിൽ, പരിഗണിക്കുന്നത് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ