നിലമ്പൂരിൽ തമിഴ്നാട് സ്വദേശിനിയായ യുവതി മുങ്ങി മരിച്ചു: അപകടം മകൾക്കൊപ്പം കുളത്തിലിറങ്ങിയപ്പോൾ

Published : Oct 05, 2022, 03:23 PM IST
നിലമ്പൂരിൽ തമിഴ്നാട് സ്വദേശിനിയായ യുവതി മുങ്ങി മരിച്ചു: അപകടം മകൾക്കൊപ്പം കുളത്തിലിറങ്ങിയപ്പോൾ

Synopsis

ചാലിയാർ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം. മഞ്ചേരി സ്വദേശിയുടെ റബർ തോട്ടത്തിലാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കൾ ടാപ്പിംഗ് ജോലി ചെയുന്നത്.

നിലമ്പൂര്‍: ഗൂഢലൂര്‍ സ്വദേശിനിയായ യുവതി നിലമ്പൂരിലെ കുളത്തിൽ മുങ്ങി മരിച്ചു. ഗൂഢലൂര്‍ ചെമ്പാല സ്വദേശിനിയായ യുവതിയാണ് മുങ്ങിമരിച്ചത്. ഗൂഢല്ലൂർ സ്വദേശി കമല കണ്ണൻ്റേയും യോഗി റാണിയുടെയും മകൾ മഹാലക്ഷ്മിയാണ് ജോലി സ്ഥലത്തെ പുതിയ കുളത്തിൽ മുങ്ങി മരിച്ചത്. 

ചാലിയാർ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം. മഞ്ചേരി സ്വദേശിയുടെ റബർ തോട്ടത്തിലാണ് മഹാലക്ഷ്മിയുടെ മാതാപിതാക്കൾ ടാപ്പിംഗ് ജോലി ചെയുന്നത്. പറമ്പിൽ കുടിവെള്ള ആവശ്യത്തിനും കൃഷിക്കുമായി കുഴിച്ച കുളത്തിൽ ഇളയ സഹോദരി രേവതിയുടെയും, 4 വയസുകാരിയായ മകൾ അശ്വരഥയുടെയുമൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുപത്തിയഞ്ച് വയസ്സുകാരിയായ  മഹാലക്ഷ്മി അപകടത്തിൽപ്പെട്ടത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മഹാലക്ഷ്മമിയെ രക്ഷിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി