കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസ്, നോവുണർത്തി ദൃശ്യങ്ങൾ

Published : May 10, 2023, 03:28 PM ISTUpdated : May 10, 2023, 03:42 PM IST
കൊല്ലപ്പെടുന്നതിന് മുമ്പ് സന്ദീപിനെ ചികിത്സിക്കുന്ന ഡോക്ടർ വന്ദന ദാസ്, നോവുണർത്തി ദൃശ്യങ്ങൾ

Synopsis

സന്ദീപിന് അരികിൽ ചികിത്സ നൽകുന്ന മെഡിക്കൽ സംഘത്തിനൊപ്പം ഡോക്ടർ വന്ദന നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒപ്പമുണ്ടായിരുന്ന  പൊലീസ് ഉദ്യോഗസ്ഥർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

തിരുവനന്തപുരം: തീരാ നോവായി ഡോക്ടർ വന്ദന ദാസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഹരിക്കടിമയായ അധ്യാപകൻ സന്ദീപ് കുത്തിക്കൊന്ന യുവ ഡോക്ടർ വന്ദന കൊല്ലപ്പെടും മുമ്പ് ആശുപത്രിയിൽ ചികിത്സ നൽകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കൊല്ലപ്പെടുന്നതിന് അല്പം മുൻപ് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ വെച്ച് സന്ദീപിന് ചികിത്സ നൽകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സന്ദീപിന് അരികിൽ ചികിത്സ നൽകുന്ന മെഡിക്കൽ സംഘത്തിനൊപ്പം ഡോക്ടർ വന്ദന നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഒപ്പമുണ്ടായിരുന്ന  പൊലീസ് ഉദ്യോഗസ്ഥർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

സന്ദീപിനെ ആശുപത്രിയിലെത്തിച്ചത് പരാതിക്കാരനെന്ന നിലയിൽ; വിലങ്ങില്ലാത്തതിൽ എഡിജിപിയുടെ വിശദീകരണം

ഇന്ന് പുലർച്ചെയാണ്, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച യുവാവ് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവമുണ്ടായത്. സർജൻ കോട്ടയം മുട്ടുചിറ സ്വദേശിനി ഡോ. വന്ദനദാസാണ് കൊല്ലപ്പെട്ടത്. സ്വഭാവ ദൂഷ്യത്തിന് സസ്പെൻഷനിലുള്ള നെടുമ്പന യുപി സ്‌കൂൾ അധ്യാപകൻ കുടവട്ടൂർ എസ്. സന്ദീപാണ് ക്രൂരമായ കൊലപാതകം നടത്തിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് കൊല്ലപ്പെട്ട വന്ദന. സംസ്ഥാനത്തെ നടുക്കിയ കൊലപാതകത്തെ തുടർന്ന് എല്ലാ ജില്ലകളിലും ഡോക്ടർമാർ പണിമുടക്കി. സംഭവത്തിൽ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായുള്ള ആരോപണമാണ് ഉയരുന്നത്.  വിലങ്ങണിയിക്കാതെ അക്രമിയെ  ആശുപത്രിയിലെത്തിച്ചതിൽ വീഴ്ചയുണ്ടായെന്നാണ് പൊതുവിലയിരുത്തൽ. 

കൊട്ടാരക്കര ആശുപത്രി അതിക്രമം; പ്രതിഷേധം കടുത്തു, പ്രതി സന്ദീപിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മാറ്റി

 

 


 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം