
ദില്ലി: മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
വിദ്യയുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവർണറുടെ ചോദ്യം. കേരളത്തിലെ സർവകലാശാലകൾക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാലകളിലും കോളേജുകളിലും കേരളത്തിൽ യൂണിയൻ പ്രവർത്തനങ്ങളും പുറത്തു നിന്നുള്ള ഇടപെടലുകളുടെയും അതിപ്രസരമാണെന്ന് അദ്ദേഹം ആവർത്തിച്ചു. സംസ്ഥാന സർക്കാരിന് കോളേജുകളുടെയും സർവകലാശാലകളുടെയും കാര്യത്തിൽ ഇടപെടണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അത് പ്രത്യേക വകുപ്പായി വേണം കൈകാര്യം ചെയ്യാനെന്നും അദ്ദേഹം പറഞ്ഞു.
എഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam