ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലന്‍സ് കേസ്; അനീഷ് ബാബുവിന്‍റെ ചോദ്യം ചെയ്യൽ ഏഴു മണിക്കൂര്‍ പിന്നിട്ടു

Published : Jun 06, 2025, 06:25 PM IST
ed vigilance case bribe case aneesh babu

Synopsis

കള്ളപ്പണക്കേസ് ഒത്തുതീർപ്പാക്കാൻ ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചുവെന്നാണ് അനീഷ് ബാബുവിന്‍റെ പരാതി

ദില്ലി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിലെ പരാതിക്കാരൻ അനീഷ് ബാബു ദില്ലിയിലെ ഇഡി ഓഫീസിൽ എത്തി. ആഭ്യന്തര അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി അനീഷിൻറെ മൊഴിയെടുക്കുന്നത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴു മണിക്കൂര്‍ പിന്നിട്ടു.

 കള്ളപ്പണക്കേസ് ഒത്തുതീർപ്പാക്കാൻ ഇ.ഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാർ രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചുവെന്നാണ് അനീഷ് ബാബുവിന്‍റെ പരാതി. വിജിലൻസ് രജിസ്ടർ ചെയ്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് ഇഡി അനീഷിനെ ദില്ലി ഓഫീസിലേക്ക് വിളിപ്പിച്ചത്. 

കഴിഞ്ഞ വെള്ളിയാഴ്ച്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പകരം അഭിഭാഷകനാണ് ഇഡി ഓഫീസിലെത്തിയത്. അനീഷ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ജൂൺ 10 വരെ അറസ്റ്റ് ഹൈക്കോടതി അറസ്റ്റ് വിലക്കിയിട്ടുണ്ട്. അനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം